Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് അവഹേളനം; കോൺഗ്രസ് പ്രവർത്തകനെതിരെ പൊലീസ് കേസ്; നടപടി അമിത്ഷായുടെ ഫോട്ടോയിൽ മുഖ്യമന്ത്രി പിണറായിയുടെ തല വെട്ടിക്കേറ്റിയ സംഭവത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന രീതിയിൽ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ രായൻകണ്ടിയിൽ നിഷാദിനെതിരെയാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. സംഗീത് എളേറ്റിൽ എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിലാണ് നിഷാദ് മോർഫ് ചെയ്ത ചിത്രവും കുറിപ്പും ഷെയർ ചെയ്തത്.

അമിത്ഷായുടെ ഫോട്ടോയിൽ പിണറായി വിജയന്റെ മുഖം ചേർത്തുവെച്ച് കേരളം അമിത് ഷാ ഭരിക്കുന്നു, പിണറായി വിജയനിലൂടെ എന്ന കുറിപ്പോടെയാണ് ചിത്രം വാട്ട്‌സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സഹിതം മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. പരാതി അന്വേഷണത്തിനായി ഡി ജി പി റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയും കോടതിയുടെ അനുമതിയോടെ കൊടുവള്ളി പൊലീസ് കേസെടുക്കുകയുമായിരുന്നു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP