Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹൽ അടിസ്ഥാനത്തിൽ കോവിഡ് ബാധിതരുടെ കണക്കെടുക്കണമെന്ന് വിവാദ പ്രസ്തവനയുമായി കുറ്റ്യാടി എംഎ‍ൽഎ; സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ പരാമർശം നടത്തിയതിന് പാറയ്ക്ക് അബ്ദുള്ളയ്‌ക്കെതിരെ പരാതി

മഹൽ അടിസ്ഥാനത്തിൽ കോവിഡ് ബാധിതരുടെ കണക്കെടുക്കണമെന്ന് വിവാദ പ്രസ്തവനയുമായി കുറ്റ്യാടി എംഎ‍ൽഎ; സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ പരാമർശം നടത്തിയതിന് പാറയ്ക്ക് അബ്ദുള്ളയ്‌ക്കെതിരെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

വടകര: സമൂഹ മാധ്യമങ്ങളിലൂടെ വർഗ്ഗീയ പരാമർശം നടത്തിയെന്നാരോപിച്ച് കുറ്റ്യാടി എം എൽ എ ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കക്കട്ട് സ്വദേശി കിഴക്കയിൽ മുഹമ്മദാണ് പരാതി നൽകിയത്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിലും,

ഇതര സംസ്ഥാനങ്ങളിലുമുള്ളവരുടെ, മഹല്ല് അടിസ്ഥാനത്തിലുള്ള കണക്കെടുക്കണമെന്നാണ് വാട്ട്‌സ് അപ്പ് സന്ദേശത്തിലൂടെ എംഎൽഎ ആവശ്യപ്പെട്ടത്. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിച്ചു കാണുന്നതിനും, സർക്കാർ സംവിധാനങ്ങളെ മുഖവിലക്കെടുക്കാതെ ഒരു പ്രത്യേക മതവിഭാഗത്തിലെ ആളുകളെ ആരാധനാലയങ്ങളിൽ താമസിപ്പിക്കണമെന്നുമാണ് സന്ദേശത്തിലുള്ളത്.

ഇത് സാമുദായിക വേർതിരിവിനും വർഗീയതക്കും ഒരു നിയമസഭാംഗം തന്നെ ശ്രമിക്കുന്നതിന് തെളിവാണെന്നും പരാതിയിൽ പറയുന്നു. എം എൽ എ എന്ന നിലയിൽ എടുത്തിട്ടുള്ള സത്യ പ്രതിജ്ഞാ ലംഘനവും കോവിഡ് രോഗബാധിതരെ ഒരു പ്രത്യേക മതത്തിന്റെയോ ജാതിയുടേയോ സമുദായത്തിന്റെയോ പേരിൽ വേർതിരിച്ചു കാണരുതെന്ന ലോകാരോഗ്യ സംഘടനയുടെ കർശന നിർദ്ദേശത്തിന്റെ ലംഘനവുമാണിത്. സർക്കാർ നയത്തിനും പൊതുതാൽപര്യത്തിനുമെതിരായി പ്രവർത്തിച്ച എംഎൽഎക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP