Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാൽക്കുളം മേട്ടിലെ പാറക്കെട്ടിൽ ആരോ കുടുങ്ങിക്കിടക്കുന്നു എന്ന സന്ദേശം; വഴുക്കുള്ള പാറയിലേക്ക് അഗ്നിശമനസേനയും വനംവകുപ്പും കയറിയത് മണിക്കൂറുകളെടുത്ത്; പാറപ്പുറത്ത് സംഘത്തെ കാത്തിരുന്നത് ഹൈഡ്രജൻ നിറച്ച ടെഡി ബെയറിനെയും; അധികൃതരെ ചുറ്റിച്ച യുവാവിനെതിരെ നടപടി

പാൽക്കുളം മേട്ടിലെ പാറക്കെട്ടിൽ ആരോ കുടുങ്ങിക്കിടക്കുന്നു എന്ന സന്ദേശം; വഴുക്കുള്ള പാറയിലേക്ക് അഗ്നിശമനസേനയും വനംവകുപ്പും കയറിയത് മണിക്കൂറുകളെടുത്ത്; പാറപ്പുറത്ത് സംഘത്തെ കാത്തിരുന്നത് ഹൈഡ്രജൻ നിറച്ച ടെഡി ബെയറിനെയും; അധികൃതരെ ചുറ്റിച്ച യുവാവിനെതിരെ നടപടി

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി:പാൽക്കുളം മേട്ടിലെ പാറക്കെട്ടിൽ ആരോ കുടുങ്ങിക്കിടക്കുന്നു എന്ന സന്ദേശം പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വനം വകുപ്പിനെയും വട്ടം ചുറ്റിച്ചത് മൂന്നു മണിക്കൂർ.രാത്രിയിൽ മലമുകളിൽനിന്നു ടോർച്ചിന്റെ പ്രകാശം കണ്ടെന്നും ആരോ മേടിനു മുകളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നുമായിരുന്നു സന്ദേശം.ചുരുളി ആൽപാറ സ്വദേശിയായ യുവാവാണു സന്ദേശമയച്ചത്.

തുടർന്ന് കഞ്ഞിക്കുഴി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാൽക്കുളം മേടിന്റെ താഴ്‌വാരത്തുള്ള ആൽപാറയിൽ എത്തി പരിശോധിച്ചപ്പോൾ മലയ്ക്കു മുകളിൽ കൊടിയോടു സാദൃശ്യമുള്ള എന്തോ കുടുങ്ങി കിടപ്പുണ്ടെന്നു കണ്ടെത്തി. ഇക്കാര്യം നഗരംപാറ റേഞ്ച് ഓഫിസിൽ അറിയിച്ചതിനെ തുടർന്ന് ഡപ്യൂട്ടി റേഞ്ചർ ജോജി എം.ജേക്കബിന്റെ നേതൃത്വത്തിൽ വനപാലകരും താൽക്കാലിക വാച്ചർമാരും അടങ്ങുന്ന സംഘം ആൽപാറയിൽ എത്തി.

എന്നാൽ പരിസരവാസികളോട് വിവരം തിരക്കുകയും മലയടിവാരത്തു നിന്നു നിരീക്ഷണം നടത്തുകയും ചെയ്തിട്ടും കുടുങ്ങിക്കിടക്കുന്നത് എന്താണെന്ന് വ്യക്തമായില്ല.അതിനാൽ തന്നെ കുത്തനെയുള്ള മലമുകളിലേക്ക് കയറുന്നതിനു തന്നെ സംഘം തീരുമാനിച്ചു.മഴ പെയ്തു പായൽ പിടിച്ചു വഴുക്കനായ പാറയിലേക്ക് ഒന്നര മണിക്കുറോളമെടുത്താണ് സംഘമെത്തിയത്.

ഈ സമയം പൊലീസും ഫയർഫോഴ്‌സും മലയടിവാരത്തിൽ കാത്തുനിന്നു. ഒന്നര മണിക്കൂറോളം പണിപ്പെട്ട് 'ആൾ കുടുങ്ങി കിടക്കുന്ന' സ്ഥലത്തെത്തിയപ്പോൾ സംഘത്തെ കാത്തിരുന്നത് കുട്ടികളുടെ കളിപ്പാട്ടമായിരുന്ന ടെഡി ബെയർ.ഉത്സവ പറമ്പിൽനിന്നു വാങ്ങാൻ കിട്ടുന്ന ഹൈഡ്രജൻ നിറച്ച കരടിക്കുട്ടൻ, ഏതോ കുട്ടിയുടെ കയ്യിൽനിന്നു വഴുതി മലമുകളിൽ എത്തിയതാമെന്നു കരുതുന്നു. അതേസമയം ഇത്തരത്തിലൊരു വ്യാജ സന്ദേശം നൽകിയ യുവാവിനെതിരെ കേസ് എടുക്കുമെന്ന് വനപാലകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP