Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് 65 വയസുള്ള സ്ത്രീയെ ആക്രമിച്ച ആർഎസ്എസുകാരനെതിരെ; കെ സജീദിനെതിരെ പൊലീസ് കേസെടുത്തത് ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ സന്ദേശം പ്രചരിപ്പിച്ചുവെന്ന പേരിൽ

വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് 65 വയസുള്ള സ്ത്രീയെ ആക്രമിച്ച ആർഎസ്എസുകാരനെതിരെ; കെ സജീദിനെതിരെ പൊലീസ് കേസെടുത്തത് ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ സന്ദേശം പ്രചരിപ്പിച്ചുവെന്ന പേരിൽ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: മുല്ലക്കരയിൽ 65 വയസ്സുള്ള സ്ത്രീയെ ആക്രമിച്ച ആർ.എസ്.എസുകാരനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ. സജീദിനെതിരെ കേസ്. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, വയോധികയെ ആക്രമിച്ച സംഘപരിവാറുകാരനെതിരെ പൊലീസ് ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ല.

തോട്ടപ്പടിയിൽ വീട്ടമ്മയെ കൈയേറ്റം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്തെ ക്രമസമാധാനാന്തരീക്ഷം കെടുത്തി ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. രതീഷ് എന്നയാളുടെ പരാതിയിലാണ് സജീദിനെതിരെ കേസെടുത്തിരിക്കുന്നത്.

''തൃശൂർ ജില്ലയിലെ മുല്ലക്കരയിൽ രാവിലെ നടക്കാനിറങ്ങിയ 65 വയസ്സുള്ള ജമീല എന്ന സ്ത്രീയെ അവരുടെ അയൽ വാസിയായ ബാബു എന്ന ആർ.എസ്.എസുകാരൻ മർദ്ദിക്കുകയും ഈ രാജ്യം വിട്ടു പോകണമെന്ന് ആക്രോശിക്കുകയും ചെയ്തു. ബഹളം കേട്ടെത്തിയ സമീപ വാസികളാണ് അവരെ രക്ഷപ്പെടുത്തിയത്. അവരിപ്പോൾ തൃശൂർ ജില്ലാ ആശുപത്രിയിലാണ്. നാട്ടുകാരെത്തിയതോടെ ബാബു ഓടി വീട്ടിൽ കയറി. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പക്ഷേ ഈ ആർ.എസ്.എസുകാരൻ മനോരോഗിയാണെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.'' എന്നതായിരുന്നു സജീദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP