Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുമോ ഗുസ്തിക്കാരന്റെ ഫോട്ടോ മാറ്റി പകരം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മുഖമടക്കം ഒട്ടിച്ചു; അന്തരിച്ച പാണക്കാട് തങ്ങളെ അപകീർത്തിപ്പെടുത്തിയ പരാതിയിൽ താനൂർ സ്വദേശിക്കെതിരെ കേസ്

സുമോ ഗുസ്തിക്കാരന്റെ  ഫോട്ടോ  മാറ്റി പകരം പാണക്കാട്  മുഹമ്മദലി  ശിഹാബ് തങ്ങളുടെ മുഖമടക്കം ഒട്ടിച്ചു; അന്തരിച്ച പാണക്കാട് തങ്ങളെ അപകീർത്തിപ്പെടുത്തിയ പരാതിയിൽ താനൂർ സ്വദേശിക്കെതിരെ കേസ്

ജംഷാദ് മലപ്പുറംന്

മലപ്പുറം: സുമോ ഗുസ്തിക്കാരന്റെ തലയുടെ ഫോട്ടോ മാറ്റി പകരം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ തലഭാഗം മുഖമടക്കം ഒട്ടിച്ചു. അന്തരിച്ച പാണക്കാട് തങ്ങളെ അപകീർത്തിപ്പെടുത്തിയ പരാതിയിൽ താനൂരിലെ ശശി കൊളക്കാട്ടിലിനെതിരെ പൊലീസ് കേസെടുത്തു. മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അന്തരിച്ചപാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലും രാഷ്ട്രീയ സ്പർദ്ധ വരുത്തുന്ന തരത്തിലും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനാണ് ശശി കൊളക്കാട്ടിൽ, ഓമച്ചപ്പുഴ എന്നയാൾക്കെതിരെ താനൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതെന്നു പൊലീസ് പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് ഒഴുർ പ്രസിഡന്റ് സൈതലവി തൊട്ടിയിൽ, കരിങ്കപ്പാറ എന്നയാളുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു സുമോ ഗുസ്തിക്കാരന്റെ തലയുടെ ഫോട്ടോ മാറ്റി പകരം പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ തലഭാഗം ുവീീേ മുഖമടക്കം ഒട്ടിച്ചു കമന്റ് ഇട്ടോണ്ട് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതു സംബന്ധിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്
അതേ സമയം പാണക്കാട് ഹൈദരലി തങ്ങളെ 'തങ്ങൾപൊടി'യാക്കി പ്രചരണം നടത്തിയ രണ്ട്‌പേർക്കെതിരെകൂടി കഴിഞ്ഞ ദിവസം മലപ്പുറത്ത് പൊലീസ് കേസെടുത്തിരുന്നു.. ഹാൻസ്പാക്കറ്റിൽ ഹൈദരലി തങ്ങളുടെ ഫോട്ടോ മോർഫ്ചെയ്തു കയറ്റി.

ഹാൻസിന്റെ പാക്കറ്റ് സഹിതമുള്ള ഭക്ഷണ കിറ്റാക്കിയും ചിത്രീകരിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തും വിധം ഫേസ് ബുക്കിലും, വാട്‌സാപ്പിലൂടെയും പോസ്റ്റ് ഇട്ട് വ്യാജ പ്രചരണം നടത്തിയെന്ന പരാതിയിലാണ് രണ്ട് പേർക്കെതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്. ഡിവൈഎഫ്ഐ പ്രവർത്തകരായ പരപ്പനങ്ങാടി പുത്തൻകടപ്പുറം പള്ളിച്ചിന്റെ പുരക്കൽ റഹൂഫ്(25), പരപ്പനങ്ങാടി പുത്തരിക്കൽ പി.പി. ഫൈസൽ (30) എന്നിവർക്കെതിരെയാണ് പരപ്പനങ്ങാടി സിഐ. ഹണി കെ ദാസ് കേസെടുത്തത്.

പരപ്പനങ്ങാടി മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ആസിഫ് പാട്ടശ്ശേരി നൽകിയ പരാതിയിലാണ് കേസെടുത്തത്. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്ന റമളാൻ റിലീഫ് വിതരണത്തിന്റെ പോസ്റ്റിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോർഫ് ചെയ്ത് ഹാൻസിന്റെ പാക്കറ്റ് സഹിതമുള്ള ഭക്ഷണ കിറ്റാക്കി ചിത്രീകരിച്ച് സമൂഹത്തിൽ അപമാനിക്കുന്ന തരത്തിലും , ഫേസ്‌ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും ഹാൻസ് പാക്കറ്റിൽ ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ പതിച്ച പാക്കറ്റ് പല ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തു കൊണ്ട് സ്പർധയുണ്ടാക്കുന്ന തരത്തിൽ പോസ്റ്റിട്ടതിനാണ് പരാതി പ്രകാരം ഇരുവർക്കുമെതിരെയും കേസെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP