Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈ നാട്ടിൽ കുറച്ച് വെളിച്ചം എത്തിക്കേണ്ടത് അത്യാവശ്യം തന്നെ; കിളിനക്കോട് സദാചാര പൊലീസ് ചമയൽ: യൂത്ത് ലീഗ് നേതാവ് അടക്കം ആറുപേർക്കെതിരെ കേസ്; ഐപിസി 143, 147, 506, 149 വകുപ്പുകൾ ചുമത്തി; പെൺകുട്ടികൾക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി നടന്നത് രൂക്ഷമായ ആക്രമണം; കേസെടുത്തിരിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ പരാതിയെ തുടർന്ന്

ഈ നാട്ടിൽ കുറച്ച് വെളിച്ചം എത്തിക്കേണ്ടത് അത്യാവശ്യം തന്നെ; കിളിനക്കോട് സദാചാര പൊലീസ് ചമയൽ: യൂത്ത് ലീഗ് നേതാവ് അടക്കം ആറുപേർക്കെതിരെ കേസ്; ഐപിസി 143, 147, 506, 149 വകുപ്പുകൾ ചുമത്തി; പെൺകുട്ടികൾക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി നടന്നത് രൂക്ഷമായ ആക്രമണം; കേസെടുത്തിരിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ പരാതിയെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

കിളിനക്കോട്: അതെ ഈ നാട്ടിൽ വെളിച്ചം എത്തിക്കേണ്ടത് ഏറെ അത്യാവശ്യം തന്നെയാണ്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടികൾക്കെതിരെ സദാചാര പൊലീസ് ചമയുകയും സമൂഹമാധ്യങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാക്കൾക്കെതിരെ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെയാണ് വേങ്ങര പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലീസ് ഐപിസി 143, 147, 506, 149 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും വേങ്ങര പൊലിസ് വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ പരാതിയെ തുടർന്നാണ് പൊലിസ് കേസെടുത്തത്. കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ നിന്നെത്തിയ പെൺകുട്ടികൾ. കല്ല്യാണവീട്ടിൽവെച്ച് ഇതരമതത്തിൽപ്പെട്ട യുവാക്കൾക്കൊപ്പം മുസ്ലിം പെൺകുട്ടികൾ സെൽഫിയെടുക്കുന്നതുകണ്ട നാട്ടുകാരാണ് പെൺകുട്ടികളെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ വിവാഹ വീട്ടിൽ നിന്ന് മടങ്ങിപ്പോന്ന പെൺകുട്ടികൾ സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വിഡിയോ പ്രചരിച്ചതോടെയാണ് ഫേസ്‌ബുക്ക് ലൈവിലൂടെ നാടിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു പെൺകുട്ടികൾക്കെതിരെ സൈബർ ആക്രമണമുണ്ടായത്. പെൺകുട്ടികൾ നടത്തിയ ഫേസ്‌ബുക്ക് ലൈവിൽ നാടിനെയും നാട്ടിലെ യുവാക്കളേയും അധിക്ഷേപിച്ചു സംസാരിച്ചുവെന്നായിരുന്നു ഏതാനും യുവാക്കൾ ഫേസ്‌ബുക്ക് ലൈവിലെത്തി ആരോപിച്ചത്. രണ്ട് വീഡിയോകളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ പെൺകുട്ടികൾക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായ അക്രമമാണ് നേരിടേണ്ടിവന്നത്. ഒരു നാടിനെ അപമാനിച്ചുവെന്നായിരുന്നു പെൺകുട്ടികൾക്കെതിരെ രംഗത്തെത്തിയവരുടെ വാദം.

ഇവിടെ നിന്ന് ഞങ്ങൾക്ക് ഒരുപാട് മാനസിക പീഡനം സഹിക്കേണ്ടിവന്നു. ഇവരൊക്കെ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. കിളിനക്കോട് വരുന്നവരൊക്കെ കൈയിൽ ഒരു എമർജൻസി കരുതുക. ഇവിടെ കുറച്ച് വെളിച്ചം എത്തിക്കാനുണ്ട്. പരമാവധി ആരും ഇവിടെ കല്ല്യാണം കഴിച്ച് വരാതിരിക്കുക' എന്ന ഉപദേശത്തോടു കൂടിയായിരുന്നു പെൺകുട്ടികളുടെ ഫേസ്‌ബുക്ക് ലൈവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP