Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

ലോക്ക്ഡൗൺ പാലിക്കാതെ നിസ്‌കാരത്തിൽ ഒത്തുകൂടിയത് 25ലധികം പേർ; മലപ്പുറത്ത് ബദ്രിയ്യ മസ്ജിദിനെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: വാഴക്കാട് മുണ്ടുമുഴി കിഴക്കേതൊടി ബദ്രിയ്യ മസ്ജിദിനെതിരെ വാഴക്കാട് പൊലീസ് കേസെടുത്തു. ഇന്ന് ളുഹർ നിസ്‌കാരത്തിന് 25ലേറെ പേർ ഒത്തുകൂടിയതോടെയാണ് കേസ്. ഇവിടെ എല്ലാ നിസ്‌കാരത്തിനും ആളു കൂടുന്നുണ്ടന്ന രഹസ്യവിവരം പൊലീസിന് ലഭിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് രഹസ്യമായി അന്വേഷിച്ചതോടെയാണ് ആളു കൂടുന്നത് കണ്ടെത്തിയത്. ഐ.പി.സി 188,269 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പിലാണ് കേസ്. ഉൾപ്രദേശങ്ങളിൽ ഇപ്പോഴും ആളുകൾ ഒരുമിച്ച് കൂടുന്ന അവസ്ഥയാണ് ഉള്ളത്. കർശന നടപടി ഉണ്ടാവുമെന്ന് വാഴക്കാട് പൊലീസ് അറിയിച്ചു.

Stories you may Like

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് സംസ്ഥാനത്ത് 1334 പേർക്കെതിരെയാണ് ഇന്ന് പൊലീസ് കേസെടുത്തത്. ഇതിൽ 56 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 74 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 58 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP