Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉദ്യോഗാർത്ഥികളിൽ നിന്നും ഇന്ദുജ പണം വാങ്ങിയത് ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി ശരിയാക്കി നൽകാമെന്നേറ്റ്; ജോലിക്കായി വാങ്ങിയത് ഒരാളിൽ നിന്ന് രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ; പണം നഷ്ടമായവർ തട്ടിപ്പു മനസ്സിലാക്കി പരാതി നൽകിയതോടെ സ്ഥലം വിട്ട് മുൻ മന്ത്രിയുടെ പഴ്‌സണൽ സെക്രട്ടറിയുടെ മകൾ

ഉദ്യോഗാർത്ഥികളിൽ നിന്നും ഇന്ദുജ പണം വാങ്ങിയത് ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി ശരിയാക്കി നൽകാമെന്നേറ്റ്; ജോലിക്കായി വാങ്ങിയത് ഒരാളിൽ നിന്ന് രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ; പണം നഷ്ടമായവർ തട്ടിപ്പു മനസ്സിലാക്കി പരാതി നൽകിയതോടെ സ്ഥലം വിട്ട് മുൻ മന്ത്രിയുടെ പഴ്‌സണൽ സെക്രട്ടറിയുടെ മകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് യുവതി ലക്ഷങ്ങൾ തട്ടിയതായി പരാതി. ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 27 ലക്ഷം രൂപ ശാസ്തമംഗലം സ്വദേശിനിയായ ഇന്ദുജ നായർ തട്ടിയെടുത്തതായാണ് പരാതി. ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയെടുത്താണ് തട്ടിപ്പ് നടത്തിയത്. മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ പേഴ്സൺ സെക്രട്ടറി വാസുദേവൻ നായരുടെ മകളായ ഇന്ദുജയാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് പറയുന്നു

തിരുവനന്തപുരം ജില്ലയില ആധാർ കേന്ദ്രങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് ഇന്ദുജ തട്ടിപ്പുനടത്തിയത്. ജോലി ലഭിക്കാനായി ഉദ്യോഗാർത്ഥികളിൽ നിന്ന് രണ്ടുലക്ഷം മുതൽ അഞ്ച് ലക്ഷം രൂപവരെ വാങ്ങിയെന്നാണ് പരാതി. തട്ടിപ്പിന് ഇരയായവർ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചപ്പോഴാണ് എംഎൽഎ വി എസ് ശിവകുമാറിന്റെ പേഴ്സണൽ സെക്രട്ടറി വാസുദേവൻ നായരുടെ മകളാണ് തട്ടിപ്പിന് പിന്നിലെന്ന് അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ദുജ നായർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതിനിടെ കേസിലെ പ്രതിയായ ഇന്ദുജ നായർ ഒളിവിൽ പോയി. കേസിലെ മുഖ്യപ്രതി ഇന്ദുജ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പരാതി ലഭിച്ചെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രതി ഒളിവിൽ പോയതാണെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. അതേസമയം ഇന്ദുജയെ കാണാനില്ലെന്ന പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP