Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ ഇഡി റെയ്ഡിന് എതിരെ പ്രതിഷേധ പ്രകടനം; മലപ്പുറത്തെ 100ഓളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ്

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ ഇഡി റെയ്ഡിന് എതിരെ  പ്രതിഷേധ പ്രകടനം; മലപ്പുറത്തെ 100ഓളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ്

ജംഷാദ് മലപ്പുറം

മലപ്പുറം: പോപ്പുലർഫ്രണ്ട് നേതാക്കളുടെ വീട്ടിലെ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് അനുമതി കൂടാതെ പ്രകടനം നടത്തിയ മലപ്പുറം മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ്. നഗരത്തിൽ അനുമതി കൂടാതെ പ്രകടനം നടത്തിയ പോപ്പുലർഫ്രണ്ട്-എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്സെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് മഞ്ചേരി പൊലീസ് കേസ്സെടുത്തത്. മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ട് ദേശീയ നേതാവിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

വാഹനങ്ങൾക്കും യാത്രക്കാർക്കും തടസ്സം സൃഷ്ടിക്കുക, ലഹളയുണ്ടാക്കുന്ന വിധം സംഘടിക്കുക, എപ്പിഡമിക് ആക്ട് തുടങ്ങിയ വകുപ്പുകൾ ചാർത്തിയാണ് കേസ്. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി നടത്തിയ പ്രകടനം നഗരത്തിലെ നാലു റോഡുകളിലും കടന്ന് സീതിഹാജി ബസ് ടെർമിനൽ പരിസരത്ത് സമാപിച്ചു.

അതേ സമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം ഉൾപ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന പ്രതിഷേധാർഹമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ പ്രസ്താവനയിൽ പറഞ്ഞു. ദേശീയ തലത്തിൽ ഉയർന്നുവന്ന കർഷക പ്രക്ഷോഭത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആസൂത്രിത നീക്കവും രാഷ്ട്രീയ പകപോക്കലുമാണ് റെയ്ഡിന് പിന്നിലെന്ന് വ്യക്തമാണ്.

ഭരണകൂടം പ്രതിസന്ധിയിലാവുമ്പോൾ മുസ്ലിംകളെയും സംഘടനകളെയും ഭീകര വൽക്കരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഇതിനു മുമ്പും ഇത്തരം വാർത്തകൾ ആഘോഷിച്ചിട്ടുണ്ട്. ഓരോ ഘട്ടങ്ങളിലും പോപുലർ ഫ്രണ്ടിന്റെ നിരപരാധിത്വം വ്യക്തമായതാണ്. തങ്ങൾക്ക് വിധേയപ്പെടാത്തവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന നയമാണ് ആർഎസ്എസ് നിയന്ത്രിക്കുന്ന ഹിന്ദുത്വ സർക്കാർ പിന്തുടരുന്നത്തങ്ങളുടെ കൈയിലെ പാവകളായ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം വേട്ടകൾ കൊണ്ട് പോപുലർ ഫ്രണ്ടിനെ നിശ്ശബ്ദമാക്കാൻ ഹിന്ദുത്വ ഭരണകൂടത്തിന് കഴിയില്ലെന്നും അതിനെ ജനാധിപത്യ മാർഗങ്ങളിലൂടെ നേരിടുമെന്നും സിപി മുഹമ്മദ് ബഷീർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP