Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി അബ്ദുറഹ്മാന് എതിരായ വിവാദ പരാമർശം; ഫാ. തിയോഡേഷ്യസ് ഡിക്രൂസിന് എതിരെ കേസ്

മന്ത്രി അബ്ദുറഹ്മാന് എതിരായ വിവാദ പരാമർശം; ഫാ. തിയോഡേഷ്യസ് ഡിക്രൂസിന് എതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അബ്ദുറഹ്മാനെതിരേ നടത്തിയ വിവാദ പരാമർശത്തിൽ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു. ഐഎൻഎൽ സംസ്ഥാന കമ്മിറ്റിയുടെ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞദിവസം നടത്തിയ പരാമർശത്തിൽ ഫാ. തിയോഡേഷ്യസ് ഖേദം പ്രകടിപ്പിച്ചിരുന്നു. വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേ ശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന മന്ത്രിയുടെ പ്രസ്താവന തന്നിൽ സ്വാഭാവികമായി സൃഷ്ടിച്ച വികാരവിക്ഷോഭമാണ് മന്ത്രിക്കെതിരേ നടത്തിയ പരമാർ ശമെന്നു ഖേദപ്രകടനത്തിൽ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.

അബ്ദു റഹ്മാൻ എന്ന പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന പരാമർശം നിരുപാധിരം പിൻവലിക്കുന്നു. ഒരു നാക്കു പിഴവായി സംഭവിച്ച പരാമർശത്തിൽ നി ർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ന്യൂനപക്ഷങ്ങൾ തമ്മിൽ കൈകോർത്ത് പ്രവർത്തിക്കേണ്ട സമയത്ത് താൻ തടത്തിയ പ്രസ്താവന ന്യൂനപക്ഷങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ഇടയായതിൽ ഖേദിക്കുന്നതായും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP