Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രക്തസാക്ഷി ദിനത്തിൽ പുഷ്പാർച്ചന; തൂണേരി പഞ്ചായത്തിൽ 20 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രക്തസാക്ഷി ദിനത്തിൽ പുഷ്പാർച്ചന; തൂണേരി പഞ്ചായത്തിൽ 20 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസെടുത്തു. ആന്റിജൻ പരിശോധനയിൽ 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ച തൂണേരി പഞ്ചായത്തിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. 20 സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രക്തസാക്ഷി ദിനത്തിനോടനുബന്ധിച്ച് പുഷ്പാർച്ചന നടത്തിയതിനാണ് കേസെടുത്തത്. ലീഗ് പ്രവർത്തകരുടെ പരാതിയിൽ നാദാപുരം പൊലീസാണ് കേസെടുത്തത്.

തൂണേരി പഞ്ചായത്തിൽ ആന്റിജൻ പരിശോധനയിൽ നേരത്തെ 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തൂണേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സി തങ്ങൾക്കും പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു. അതേസമയം ജൂലൈ അഞ്ചിന് കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ലീഗ് പ്രവർത്തക സമിതി യോഗം ചേർന്നതുമായി ബന്ധപ്പെട്ട് പൊലീസ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 30 പേർക്കെതിരെ കേസെടുത്തിരുന്നു.

ജൂലൈ അഞ്ചിനാണ് തൂണേരിയിൽ മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ചേർന്നിരുന്നത്. ഇത് കണക്കിലെടുത്താണ് പൊലീസ് കേസെടുത്തത്. തൂണേരിയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സി തങ്ങൾ ഉൾപ്പെടെ 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ തൂണേരിയിൽ കോവിഡ് പോസിറ്റീവായിരുന്ന 400 പേരുടെ സ്രവം പരിശോധിച്ചതിലാണ് ഇത്രയും പേർക്ക് കോവിഡ് പോസിറ്റീവായത്.

കോവിഡ് സ്ഥിരീകരിച്ചവരിൽ രണ്ട് പഞ്ചായത്തംഗങ്ങളും ഉൾപ്പെട്ടിരുന്നു. ഇതോടെ തൂണേരി പഞ്ചായത്ത് ഓഫീസ് അടച്ചിടാൻ ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശം നൽകിയിരുന്നു. സമ്പർക്കം മൂലമുള്ള കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ തൂണേരിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP