Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്.എ.പി ക്യാമ്പിൽ മേലുദ്യോഗസ്ഥനെ അസഭ്യം പറഞ്ഞുവെന്ന് ക്യാമ്പ് ഫോളോവറിന് എതിരെ കേസ്; ആക്ഷേപം മുമ്പും ഇതേ പ്രശ്നമുണ്ടാക്കി നടപടി നേരിട്ട ഉദ്യോഗസ്ഥന് എതിരെ; സ്വഭാവ ദൂഷ്യത്തിന് പരാതികൾ ഉണ്ടെന്ന് ക്യാമ്പ് അധികൃതർ

എസ്.എ.പി ക്യാമ്പിൽ മേലുദ്യോഗസ്ഥനെ അസഭ്യം പറഞ്ഞുവെന്ന് ക്യാമ്പ് ഫോളോവറിന് എതിരെ കേസ്; ആക്ഷേപം മുമ്പും ഇതേ പ്രശ്നമുണ്ടാക്കി നടപടി നേരിട്ട ഉദ്യോഗസ്ഥന് എതിരെ; സ്വഭാവ ദൂഷ്യത്തിന് പരാതികൾ ഉണ്ടെന്ന് ക്യാമ്പ് അധികൃതർ

പി പ്രശാന്ത് കുമാർ

പേരൂർക്കട: പേരൂർക്കട എസ്.എ.പി ക്യാമ്പിൽ മേലുദ്യോഗസ്ഥനെ അസഭ്യം പറഞ്ഞതിന് ജീവനക്കാരനെതിരേ പേരൂർക്കട പൊലീസ് കേസെടുത്തു. മുമ്പ് മറ്റൊരു മേലുദ്യോഗസ്ഥനെ പ്രകോപിതനായി ചീത്ത വിളിച്ചതിന് സസ്പെൻഷനിലായ ആളാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. എസ്.എ.പി ക്വാർട്ടേഴ്സിൽ താമസിച്ചു വരുന്ന ക്യാമ്പിലെ ക്യാമ്പ് ഫോളോവറായ കെ. ഷാജിക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾ തന്റെ മേലുദ്യോഗസ്ഥനും ക്യാമ്പിലെ അസി. കമാൻഡന്റുമായ വി.ഒ ഷാജിമോനെയാണ് ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

സംഭവത്തെക്കുറിച്ച് പേരൂർക്കട പൊലീസ് പറയുന്നത് ഇങ്ങനെ: 'സ്വഭാവദൂഷ്യം മൂലം സസ്പെൻഷനിൽ കഴിഞ്ഞുവരികയായിരുന്നു കെ. ഷാജി. സസ്പെൻഷൻ കാലയളവിലുള്ള അലവൻസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നോൺ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാൻ ഇയാൾ ശനിയാഴ്ച വൈകുന്നേരം എസ്.എ.പി ക്യാമ്പിലെത്തി. അപേക്ഷയിൽ ഇട്ടിട്ടുള്ള ഒപ്പ് ശരിയല്ലാത്തതിനാൽ അപേക്ഷ വേറെ എഴുതിനൽകണമെന്നു അസി. കമാൻഡന്റ് ഇയാളെ അറിയിച്ചു. ഇതിൽ പ്രകോപിതനായ കെ. ഷാജി മേലുദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.' കെ. ഷാജിക്കെതിരേ സ്വഭാവദൂഷ്യത്തിന് മുമ്പും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് എസ്.എ.പി അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP