Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലംഗ സംഘം മദ്യം ആവശ്യപ്പെട്ട് ബാറിൽ എത്തിയത് വെളുപ്പിന് ഒന്നരയോടെ; ചതയദിനമായതിനാലും പ്രവർത്തന സമയം അല്ലാത്തതുകൊണ്ടും മദ്യം നൽകാനാകില്ലെന്ന് പറഞ്ഞതോടെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഉൾപ്പെടുന്ന സംഘം ജീവനക്കാരെ മർദ്ദിച്ചത് ക്രൂരമായി; സംഭവത്തിൽ കുട്ടിസഖാക്കൾക്കെതിരെ കേസെടുത്ത് പൊലീസും

നാലംഗ സംഘം മദ്യം ആവശ്യപ്പെട്ട് ബാറിൽ എത്തിയത് വെളുപ്പിന് ഒന്നരയോടെ; ചതയദിനമായതിനാലും പ്രവർത്തന സമയം അല്ലാത്തതുകൊണ്ടും മദ്യം നൽകാനാകില്ലെന്ന് പറഞ്ഞതോടെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഉൾപ്പെടുന്ന സംഘം ജീവനക്കാരെ മർദ്ദിച്ചത് ക്രൂരമായി; സംഭവത്തിൽ കുട്ടിസഖാക്കൾക്കെതിരെ കേസെടുത്ത് പൊലീസും

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: ഡ്രൈ ഡേയിൽ മദ്യം നൽകാത്തതിന്റെ പേരിൽ ബാർ ഹോട്ടലിലെ ജീവനക്കാരെ മർദ്ദിച്ച് പണം അപഹരിച്ച കേസിൽ നാല് ഡിവൈഎഫ്ഐകാർക്കെതിരെ പൊലീസ് കേസ്. തൊടുപുഴയിലാണ് സംഭവം. വെള്ളിയാഴ്ച വെളുപ്പിന് ഒന്നരയോടെ നാലംഗസംഘം ബാർ ഹോട്ടലിൽ എത്തുകയായിരുന്നു. ചതയദിനമായതിനാലും പ്രവർത്തന സമയം കഴിഞ്ഞതിനാലും മദ്യം ലഭ്യമല്ലെന്ന് ജീവനക്കാർ അറിയിച്ചു. ഇതിൽ ക്ഷുഭിതരായ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഉൾപ്പെടുന്ന സംഘം ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ഇവരുടെ കൈവശമുണ്ടായിരുന്ന പണവും ഡിവൈഎഫ്ഐക്കാർ അപഹരിച്ചു. ഉടൻ തന്നെ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഹോട്ടലിൽ നിന്നും സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇതേ തുടർന്നാണ് നാല് പേർക്കെതിരെ പിടിച്ച്പറിയുൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇതിനിടെ കേസ് ഒതുക്കി തീർക്കുന്നതിന് സിപിഎം-ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ പൊലീസിൽ സമ്മർദ്ദം ചെലുത്തുന്നതായി പറയപ്പെടുന്നു. ഇതേ തുടർന്ന് കേസെടുത്തകാര്യം വ്യക്തമാക്കുവാൻ പൊലീസ് തയ്യാറാകുന്നില്ല.

ഇതേ സംഘം തന്നെയാണ് ഒരാഴ്ച മുമ്പ് മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റർ കോംപ്ലക്സിൽ അഴിഞ്ഞാടിയത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടയിൽ കല്ലിൽ തട്ടിവീണ് കൈ ഒടിഞ്ഞ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന് അനുകൂലമായാണ് പൊലീസ് കേസെടുത്തത്. ജീവനക്കാർ ഡിവൈഎഫ്ഐ നേതാവിന്റെ കൈ തല്ലിയൊടിച്ചുവെന്നായിരുന്നു കേസ്. ഇതേ തുടർന്ന് ഇരുകൂട്ടരെയും വിളിച്ച് കേസ് ഒതുക്കി തീർക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP