Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ഭീതിക്കിടെ നിർദ്ദേശം ലംഘിച്ച് ജുമാ നമസ്‌കാരം: നീലേശ്വരത്ത് ജുമാ നമസ്‌കാരത്തിന് പള്ളിയിലെത്തിയവർക്കെതിരെ കേസെടുത്ത് പൊലീസ്; നടപടി മുക്രി ഉൾപ്പെടെ കണ്ടാലറിയാവുന്ന 200 ലധികം പേർക്കെതിരെ; പൊലീസ് പരിശോധന നടത്തിയത് സബ് കളക്ടർക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ; നടപടി കർശനമാക്കി ജില്ലാ ഭരണകൂടം

കോവിഡ് ഭീതിക്കിടെ നിർദ്ദേശം ലംഘിച്ച് ജുമാ നമസ്‌കാരം: നീലേശ്വരത്ത് ജുമാ നമസ്‌കാരത്തിന് പള്ളിയിലെത്തിയവർക്കെതിരെ കേസെടുത്ത് പൊലീസ്; നടപടി മുക്രി ഉൾപ്പെടെ കണ്ടാലറിയാവുന്ന 200 ലധികം പേർക്കെതിരെ; പൊലീസ് പരിശോധന നടത്തിയത് സബ് കളക്ടർക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ; നടപടി കർശനമാക്കി ജില്ലാ ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

നീലേശ്വരം: മതസ്ഥാപനങ്ങളിൽ അൻപതിലേറെപ്പേർ ഒത്തുചേരരുതെന്ന നിർദ്ദേശം ലംഘിച്ചതിന്റെ പേരിൽ നീലേശ്വരം മാർക്കറ്റ് കവലയിലെ ജുമാഅത്ത് പള്ളിയിൽ ജുമാ നമസ്‌കാരത്തിന് എത്തിയവർക്കെതിരേ നീലേശ്വരം പൊലീസ് കേസെടുത്തു. ഇരുനൂറോളം പേർ ഇവിടെ വെള്ളിയാഴ്ച നിസ്‌കാരത്തിന് എത്തിയിരുന്നു. പള്ളിയിലെ മുക്രി ഉൾപ്പെടെ കണ്ടാലറിയാവുന്ന 200 പേർക്കെതിരേയാണ് കേസ്. പള്ളിക്കുമുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളും കസ്റ്റഡിയിലെടുത്തെന്ന് നീലേശ്വരം ഇൻസ്‌പെക്ടർ എം.എ.മാത്യു പറഞ്ഞു. കൊറോണയ്‌ക്കെതിരേയുള്ള മുൻകരുതലിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ മുതൽ സിഐ.യുടെ നേതൃത്വത്തിൽ പൊലീസ് ജീപ്പിൽ നീലേശ്വരത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. പള്ളിയിലുൾപ്പെടെ അറിയിപ്പ് നൽകിയതായും പൊലീസ് പറയുന്നു. പള്ളിയിൽ നിസ്‌കാരം നടക്കുന്നുണ്ടെന്ന് സബ് കളക്ടർക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിഐ.യുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

അതേസമയം, ബൈക്കിൽ ഭാരതപര്യടനത്തിനിറങ്ങി കൂത്തുപറമ്പിലെത്തിയ വിദേശസഞ്ചാരിയെയും ഹിമാചൽപ്രദേശുകാരനെയും കൊറോണ മുൻകരുതലിന്റെ ഭാഗമായി പൊലീസ് തിരിച്ചയച്ചു. ഇസ്രയേൽ സ്വദേശി യലോസ് യൂറി, ഹിമാചൽപ്രദേശിലെ മണാലി സ്വദേശി തപൻഗൗരവ് താക്കൂർ എന്നിവരെയാണ് നാട്ടുകാരുടെ പരാതിയെത്തുടർന്ന് വൈദ്യപരിശോധനയ്ക്കുശേഷം പൊലീസ് തിരിച്ചയച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് ഇരുവരും കൂത്തുപറമ്പിലെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പാലത്തുംകരയിൽ പൊലീസ് ബൈക്കുകൾ തടഞ്ഞു. തുടർന്ന് കൂത്തുപറമ്പ് നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ വി.പി.ബാബു, ജെ.എച്ച്.ഐ. ബാബു പനക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ ഇരുവരും ആരോഗ്യവന്മാരാണെന്ന് കണ്ടെത്തി.

പരിശോധനയ്ക്കുശേഷം ഇരുവരെയും കൂർഗിൽ തിരികെയെത്തിച്ച് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതർ. മാർച്ച് 10-ന് ഹിമാചൽപ്രദേശിലെ സിംലയിലെത്തിയ യലോസ് യൂറി, തപനുമൊന്നിച്ച് രണ്ട് ബൈക്കുകളിലാണ് ഭാരതപര്യടനത്തിനിറങ്ങിയത്. വെള്ളിയാഴ്ച രാവിലെ കുടകിൽനിന്ന് കേരളത്തിലേക്ക് യാത്രതിരിച്ചു. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് കൂത്തുപറമ്പിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP