Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

ഓടിച്ച് നോക്കാൻ യുവതി നൽകിയ ബുള്ളറ്റ് സുഹൃത്ത് പണയം വെച്ചതോടെ പണികിട്ടിയത് തിരൂർ സ്വദേശിനിക്ക്; പണയപ്പെടുത്തിയ വാഹനം മഞ്ചേരി സ്വദേശി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തതോടെ യഥാർത്ഥ ഉടമയെ തേടി പൊലീസും

ഓടിച്ച് നോക്കാൻ യുവതി നൽകിയ ബുള്ളറ്റ് സുഹൃത്ത് പണയം വെച്ചതോടെ പണികിട്ടിയത് തിരൂർ സ്വദേശിനിക്ക്; പണയപ്പെടുത്തിയ വാഹനം മഞ്ചേരി സ്വദേശി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തതോടെ യഥാർത്ഥ ഉടമയെ തേടി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സുഹൃത്തിന് ബുള്ളറ്റ് ഓടിക്കാൻ നൽകിയതിന്റെ പേരിൽ പുലിവാല് പിടിച്ച് യുവതി. തിരൂർ സ്വദേശിനിയായ യുവതിയാണ് സുഹൃത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഓടിക്കാനായി ബുള്ളറ്റ് എടുത്തുകൊണ്ട് പോയ സുഹൃത്ത് വഴി മറ്റൊരു വ്യക്തി തന്റെ വാഹനം അയാളുടെ പേരിലാക്കി രജിസ്റ്റർ ചെയ്തതായി യുവതി പരാതിപ്പെട്ടു. ഇതോടെ ബുള്ളറ്റിന്റെ അവകാശത്തെ ചൊല്ലിയുള്ള തർക്കം ആർടി ഓഫീസിന്റെ അന്തിമ തീരുമാനത്തിലേക്ക് നീണ്ടിരിക്കുകയാണ്.

ഓടിച്ച് നോക്കാനായി സുഹൃത്തുകൊണ്ടുപോയ വാഹനം മറ്റൊരാൾക്ക് പണയപ്പെടുത്തിയതായി യുവതി തിരൂർ ജോയിന്റ് ആർടിഒയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ഈ പരാതി നിലനിൽക്കെ തന്നെ വാഹനം പണയമായി സ്വീകരിച്ച മഞ്ചേരി സ്വദേശി മലപ്പുറം ആർടി ഓഫീസിൽ നിന്ന് വാഹനം സ്വന്തംപേരിലാക്കി രജിസ്റ്റർ ചെയ്തതായാണ് ആരോപണം. ഇതോടെയാണ് ബുള്ളറ്റിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമായത്. പൊലീസ് അന്വേഷണവും തുടങ്ങി.

Stories you may Like

സംഗതി പ്രശ്‌നമാകുമെന്ന് ഉറപ്പായതോടെ ബുള്ളറ്റ് ചിലർ തിരൂരുകാരിയായ യുവതിയുടെ വീട്ടിൽ കൊണ്ട് നൽകി. പക്ഷേ മഞ്ചേരി സ്വദേശിയുടെ പരാതിയെ തുടർന്ന് വാഹനം പൊലീസ് തിരൂർ സ്റ്റേഷനിലേക്ക് മാറ്റി. അന്തിമ തീരുമാനം എടുക്കാൻ ആർടി ഓഫീസിൽ നിന്നുള്ള രേഖയുമായി വരാൻ ഉടമകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP