Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് ആളെ കടത്തി; കോൺഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് ആളെ കടത്തി; കോൺഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

സ്വന്തം ലേഖകൻ

കാസർഗോഡ്: കർണാടകയിൽനിന്ന് കേരളത്തിലേക്ക് ആളെ കടത്തിയ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരേ കേസ്. കാസർഗോഡ് ദേലംപാടി പഞ്ചായത്തിലെ വാർഡംഗം കൊറഗപ്പാ റായിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

മഹാരാഷ്ട്രയിൽനിന്ന് എത്തിയ ആളെ കർണാടകത്തിലെ സുള്ള്യയിൽനിന്നാണ് ഇയാൾ അതിർത്തി കടത്തിയത്. കേരളത്തിലേക്ക് കടക്കാനുള്ള പാസ് ഇവരുടെ കൈവശമില്ലായിരുന്നു. ഇയാളെ തടഞ്ഞപ്പോൾ പഞ്ചായത്തംഗം എന്ന അധികാരം കർണാടക അതിർത്തിയിൽ ഉപയോഗപ്പെടുത്തി ഇയാൾ കേരളത്തിലേക്ക് ആളെ എത്തിക്കുകയായിരുന്നു.

ഇതിനുശേഷം പൊലീസ് പരിശോധനയില്ലാതിരുന്ന കാട്ടുവഴിയിലൂടെയാണ് ഇരുവരും ദേലംപാടിയിലെത്തിയത്. ഇരുവരെയും ഇപ്പോൾ ക്വാറന്ൈറനിൽ പാർപ്പിച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP