Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കം; ലക്ഷ്യമിടുന്നത് പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കം; സർവ്വീസ് യാഥാർത്ഥ്യമായത് രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിൽ

കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കം; ലക്ഷ്യമിടുന്നത് പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കം; സർവ്വീസ് യാഥാർത്ഥ്യമായത് രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസ് തുടങ്ങിയതോടെ ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകും. അന്താരാഷ്ട്ര കാർഗോ സർവീസ് വഴി പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് ലക്ഷ്യമിടുന്നത്. വിദേശ വിമാനക്കമ്പനികളുടെ സർവ്വീസ് കൂടി കേന്ദ്രം ഉടൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിൽ കാർഗോ സർവീസ് യാഥാർത്യമായതോടെ വിമാനത്താവളത്തിന്റെ മുഖഛായ മാറുകയാണ്. നിലവിൽ യാത്രാ വിമാനങ്ങളിലായിരിക്കും ചരക്കുനീക്കം. നാലുടൺ വരെ ഒരു വിമാനത്തിൽ കൊണ്ടുപോകാൻ കഴിയും. മുഴുവനായും ഓൺലൈനായാണ് സേവനങ്ങൾ. കൂടുതൽ വിമാനക്കമ്പനികളെ ആകർഷിക്കാനായി ഒരു വർഷത്തേക്ക് ലാംഡിങ് പാർക്കിങ് ഫീസുണ്ടാകില്ല. ആദ്യ കാർഗോ സർവീസ് ഷാർജയിലേക്കായിരുന്നു.

കാർഗോ വിമാനങ്ങളെ കണ്ണൂരിൽ എത്തിക്കാനുള്ള നീക്കവും ഇതിനൊപ്പം നടക്കുന്നുണ്ട്. ഇതിനായി വിവിധ കമ്പനികളുമായി ചർച്ച നടത്തി.മലബാറിലെ കയറ്റുമതി സാധ്യതയുള്ള എല്ലാ വ്യവസാ യങ്ങൾക്കും കാർഗോ സർവീസ് സഹായകമാകും. കണ്ണൂരിൽ നിന്ന് വിദേശ വിമാനക്കമ്പനികളുടെ സർവ്വീസ് തുടങ്ങണമെന്ന് നിരന്തരം സംസ്ഥാനം ആവശ്യപ്പെട്ടിട്ടും കേന്ദ്രം മുഖം തിരിഞ്ഞ് നിൽക്കുകയാണെന്ന് കാർഗോ സർവ്വീസ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP