Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർ പാർക്കിങ്ങിനെച്ചൊല്ലി തർക്കം; സുരക്ഷാ ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കാറുടമ അറസ്റ്റിൽ

കാർ പാർക്കിങ്ങിനെച്ചൊല്ലി തർക്കം; സുരക്ഷാ ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കാറുടമ അറസ്റ്റിൽ

കോഴിക്കോട്: പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുരക്ഷാ ജീവനക്കാരനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കാറുടമ അറസ്റ്റിൽ. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലാണ് സംഭവം.

കോഴിക്കോട്ടെ വർക്‌ഷോപ്പ് ഉടമയായ ബിലാത്തിക്കുളം സ്വദേശി രവീന്ദ്രനാണ് തോക്കു ചൂണ്ടി ഭീഷണി മുഴക്കിയത്. ആശുപത്രി കവാടത്തിൽ നിർത്തിയ കാർ എടുത്തുമാറ്റാൻ സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടു. കാറുടമ വിസമ്മതിച്ചപ്പോൾ തർക്കമായി. വാക്കേറ്റം രൂക്ഷമായതോടെയാണ് കാറിൽനിന്ന് തോക്കെടുത്ത് ഇയാൾ സുരക്ഷാ ജീവനക്കാരനു നേരെ ചൂണ്ടിയത്.

ബഹളം കേട്ടെത്തിയ ആളുകളും തോക്കു കണ്ടു ഞെട്ടി. തുടർന്ന് സുരക്ഷാ ജീവനക്കാരെത്തി തോക്കുസഹിതം യുവാവിനെ പിടികൂടി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

മകന്റെ ചികിൽസയ്ക്കായാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. സുരക്ഷാ ജീവനക്കാരന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നരമാസം മുമ്പാണ് കോഴിക്കോട് നഗരത്തിലെ സിനിമാ തിയറ്ററിൽ ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സുരക്ഷാ ജീവനക്കാരൻ അടിയേറ്റു മരിച്ചത്. തൃശൂരിൽ വ്യവസായി നിസാമിന്റെ മർദ്ദനമേറ്റ സുരക്ഷാ ജീവനക്കാരനും ഗുരുതരാവസ്ഥയിലാണ്. സുരക്ഷാ ജീവനക്കാർക്കു നേരെയുള്ള അതിക്രമം പതിവായതിനാൽ കർശന നടപടിയെടുക്കാനാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിർദ്ദേശം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP