Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡാഷ് ബോർഡിന്റെ അടിയിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ ആദ്യം കരുതിയത് പൊടിപറക്കുകയാണെന്ന്; അഗ്നി നാളങ്ങൾ കണ്ടതോടെ ഇറങ്ങിയോടി; തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തി നശിച്ചു; ഡ്രൈവർ ഇറങ്ങിയോടിയതോടെ ജീവൻ തിരിച്ചുകിട്ടി

ഡാഷ് ബോർഡിന്റെ അടിയിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ ആദ്യം കരുതിയത് പൊടിപറക്കുകയാണെന്ന്; അഗ്നി നാളങ്ങൾ കണ്ടതോടെ ഇറങ്ങിയോടി; തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തി നശിച്ചു; ഡ്രൈവർ ഇറങ്ങിയോടിയതോടെ ജീവൻ തിരിച്ചുകിട്ടി

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൂർണമായും കത്തി നശിച്ചു. ഡ്രൈവർ ഇറങ്ങിയോടിയതോടെ വൻ ദുരന്തത്തിൽനിന്നും രക്ഷപ്പെട്ടു. ആളപായമില്ല. ഇന്നു രാവിലെ 11.30ഓടെയാണ് സംഭവം. തിരൂർ തെക്കുമുറി അബ്ദുൽ ഹമീദിന്റെ കാറാണ് കത്തിയത്. ഹമീദിന്റെ മകൻ മുഹമ്മത് സുഹൈലാണ് കാർ ഓടിച്ചിരുന്നത്. കാറിനകത്ത് ചെറിയ രീതിയിൽ ഉയർന്നു വന്ന പുക പൊടിപടലമാണെന്ന് കരുതി അവഗണിച്ചെ ങ്കിലും അഗ്നി നാളങ്ങൾ കണ്ടതോടെ പെട്ടെന്നു നിർത്തി കാറിൽ നിന്നും സുഹൈൽ പുേേറബാണറ്റ് തുറന്ന് നിസ്സഹായാവസ്ഥയിൽ മാറി നിന്നതും കാർ അഗ്നിഗോളമായി.ഫയർത്തക്കോടുകയായിരുന്നു.

ഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ച് പുകയൊന്ന് അടങ്ങിയപ്പോൾ കണ്ടത് കാറിന്റെ അസ്ഥികൂടം മാത്രമായിരുന്നു. തക്കുമുറി സ്വദേശി മുഹമ്മത് സുഹൈൽ വർക്ക്ഷോപ്പിൽ നിന്നും കാറോടിച്ചു വരുമ്പോൾ ഡാഷ് ബോർഡിന്റെ അടിയിൽ നിന്നും പുക ഉയരുന്നത് കണ്ടു. പൊടിപറക്കുകയാണെന്ന് ആദ്യം തോന്നി. തുടർന്ന് തീ കണ്ടതോടെ കാർ നിർത്തുകയായിരുന്നു. എ.സി.ഓൺചെയ്തു കിടന്നിരുന്നതായി മുഹമ്മത് സുഹൈൽ പറഞ്ഞു. നാട്ടുകാരും ഫയർഫോഴ്സ് യൂണിറ്റുമാണ് തീയണച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP