Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം ന​ഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ പൂർണമായും കത്തിനശിച്ചു; കാറിലുണ്ടായിരുന്ന രണ്ടുപേരും പൊള്ളലേൽക്കാതെ രക്ഷപെട്ടു

തിരുവനന്തപുരം ന​ഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ പൂർണമായും കത്തിനശിച്ചു; കാറിലുണ്ടായിരുന്ന രണ്ടുപേരും പൊള്ളലേൽക്കാതെ രക്ഷപെട്ടു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തിരുവനന്തപുരം പട്ടം പ്ലാമൂടിന് സമീപമാണ് സംഭവം. ആളപായമില്ല. തമിഴ്‌നാട് രജിസ്ട്രേഷൻ കാർ ആണ് കത്തിയത്. കാറിൽ രണ്ടു പേർ ഉണ്ടായിരുന്നു. എന്നാൽ കാർ പൂർണമായും കത്തിനശിച്ചെങ്കിലും കാറിലുണ്ടായിരുന്ന രണ്ടുപേരും പരിക്കില്ലാതെരക്ഷപെട്ടു.

തിരുനൽവേലി സ്വദേശിയായ അന്തോണിയും മറ്റൊരാളുമാണ് കാറിൽ ഉണ്ടായിരുന്നത്. പഴയ സാധനങ്ങളുടെ ബിനിനസുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്ടിലേക്ക് പോയതാണ് അവർ. രാത്രി 9.45 ഓടെയാണ് സംഭവം. കാറിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാരാണ് അക്കാര്യം കാറിൽ ഉണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ഇരുവർക്കും പൊള്ളലേറ്റില്ല.

അഗ്നിശമന സേനയുടെ രണ്ട് സംഘങ്ങളെത്തി 20 മിനിട്ടുനേരം പണിപ്പെട്ടാണ് തീ പൂർണമായും കെടുത്തിയത്. വാഹനഗതാഗതം തടസപ്പെടാതിരിക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തി. പിന്നീട് കാർ റോഡിന്റെ വശത്തേക്ക് മാറ്റി. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽമൂലമാണ് കാർ യാത്രക്കാർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP