Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓട്ടത്തിനിടയിൽ ഫോർഡ് ഫിയസ്റ്റ തീപിടിച്ച് കത്തി നശിച്ചു; തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പോങ്ങുമൂട്ടിൽ ഒഴിവായത് വൻ അപകടം

ഓട്ടത്തിനിടയിൽ ഫോർഡ് ഫിയസ്റ്റ തീപിടിച്ച് കത്തി നശിച്ചു; തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പോങ്ങുമൂട്ടിൽ ഒഴിവായത് വൻ അപകടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോങ്ങുംമുട് മെയിൻ റോഡിൽ ഫോർഡ് ഫിയസ്റ്റ കാർ ഓട്ടത്തിനിടയിൽ തീപിടിച്ചു നിശേഷം കത്തി നശിച്ചു. ഫയർ ഫോഴസും, നാട്ടുകാരും പൊലീസും ചേർന്ന് തീ കെടുത്തി. ത്യശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കാറിലെ കുടുംബം തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു.

കല്ലമ്പള്ളി കഴിഞ്ഞയുടൻ കാറിനടിയിൽ നിന്ന് പുക വരാൻ തുടങ്ങി. എന്നാൽ കാറിനുള്ളിലുള്ളവരുടെ ശ്രദ്ധയിൽ ഇത് പെട്ടില്ല.പുക ഏറിയപ്പോൾ വഴിപ്പോക്കർ വിളിച്ചുപറഞ്ഞതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. പോങ്ങുമൂട് എത്തിയപ്പോഴേക്കും തീ പടർന്നതോടെ വണ്ടി നിർത്തി എല്ലാവരും പുറത്തിറങ്ങുകയായിരുന്നു. തീയണയ്ക്കാനുള്ള സജ്ജീകരണങ്ങളൊന്നും കാറിലില്ലായിരുന്നു. സമീപത്തും വെള്ളമൊഴിച്ച് കെടുത്താനുള്ള മാർഗ്ഗങ്ങൾ കണ്ടില്ല. സമീപത്തെ പെട്രോൾ പമ്പിലെത്തിയപ്പോൾ അവിടെ അഗ്നിശമന ഉപകരണങ്ങൾ വെറുതെ കാഴ്ചയ്ക്കായി വച്ചിരിക്കുകയായിരുന്നെന്ന് കാറിലുണ്ടായിരുന്നവരുടെ ബന്ധു രതീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

എച്ചപിയുടെ പെട്രോൾ പമ്പിൽ തീകെടുത്താനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ കാർ മുഴുവൻ നശിക്കുന്നത് ഒഴിവാക്കാമായിരുന്നു.അഗ്നിശമന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തി നശിക്കുകയും ചെയ്തു.വിവാഹം ക്ഷണിക്കാൻ വേണ്ടിയാണ് സംഘം തൃശൂർക്ക് പോയത്. മടങ്ങി വരവേ കാറിലുണ്ടായിരുന്ന ബന്ധുക്കളായ സ്ത്രീകളടക്കമുള്ളവരെ കുളത്തൂരിൽ ഇറക്കിയിരുന്നു. അപകടസമയത്ത് മൂന്ന് പേർ മാത്രമാണ് കാറിലുണ്ടായിരുന്നത്.

കഴിഞ്ഞ ആഴ്ച കാർ സർവീസ് ചെയ്താണെന്നും ഇലക്ട്രിക്കൽ തകരാറാകാം തീപിടുത്ത്തിന് കാരണമെന്നുമാണ് യാത്രികർ സംശയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP