Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്ത് കാർ മതിലിലിടിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം; സംഭവം തിങ്കളാഴ്‌ച്ച പുലർച്ചയോടെ; അപകടം മലപ്പുറത്ത് നിന്നും കൊണ്ടോട്ടിക്ക് വരവേ പുക്കോട്ടൂർ അറവങ്കരയിൽ വച്ച്; വാഹനം അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ

മലപ്പുറത്ത് കാർ മതിലിലിടിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം; സംഭവം തിങ്കളാഴ്‌ച്ച പുലർച്ചയോടെ; അപകടം മലപ്പുറത്ത് നിന്നും കൊണ്ടോട്ടിക്ക് വരവേ പുക്കോട്ടൂർ അറവങ്കരയിൽ വച്ച്; വാഹനം അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

അറവങ്കര: മലപ്പുറത്ത് കാർ മതിലിലിടിച്ച് മൂന്ന് മരണം. പൂക്കോട്ടൂർ അറവങ്കരയിൽ തിങ്കളാഴ്‌ച്ച പുലർച്ചയായിരുന്നു സംഭവം. ഇവർ മലപ്പുറത്ത് നിന്നും കൊണ്ടോട്ടിയിലേക്ക് വരുന്ന വഴിയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. മോങ്ങം സ്വദേശി ഉനൈസ്, കൊണ്ടോട്ടി സ്വദേശി സനൂപ്, മൊറയൂർ സ്വദേശി ഷിഹാബുദ്ധീൻ എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു ഷിഹാബുദ്ദീൻ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ സുഹൃത്തുക്കളുമായി ആഘോഷിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. വാഹനം അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP