Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

വ്യവസായിയെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമം; കാർ അപകടത്തിൽപ്പെടുത്തി വകവരുത്താൻ ശ്രമിച്ചത് കോട്ടയം അതിരമ്പുഴ സ്വദേശി സെബാസ്റ്റ്യനെ; പ്രഭാതസവാരിക്ക് പോയപ്പോഴായിരുന്നു അപകടം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: വ്യവസായിയെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് ആരോപണം. കോട്ടയം അതിരമ്പുഴ സ്വദേശിയായ സെബാസ്റ്റ്യനെയാണ് കാർ അപകടത്തിൽപ്പെടുത്തി കൊല്ലാൻ ശ്രമിച്ചത്.

പ്രഭാതസവാരിക്ക് പോയപ്പോഴായിരുന്നു അപകടം..ക്വട്ടേഷൻ നൽകി വാഹനം അപകടത്തിൽപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്നാണ് വിവരം. പിന്നിൽ മുൻ ബിസിനസ് പങ്കാളിയെന്നാണ് സംശയിക്കുന്നത്. ഇരുവരും തമ്മിലുള്ള കേസ് കോടതിയിൽ നിലനിൽക്കുകയാണ്.

സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് അസ്വഭാവികത ഉയർന്നത്. പ്രതികൾ വാട്ട്സ് ആപ്പിലെ സന്ദേശങ്ങൾ ഡിലിറ്റ് ചെയ്തതാണ് സംശത്തിന് ഇടയാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP