Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യോഗാക്ലാസിന് വരാൻ വൈകിയതിന് വിദ്യാർത്ഥികളെ പൊതിരെ തല്ലി: പ്രധാന അദ്ധ്യാപകനെതിരെ കേസ്

യോഗാക്ലാസിന് വരാൻ വൈകിയതിന് വിദ്യാർത്ഥികളെ പൊതിരെ തല്ലി: പ്രധാന അദ്ധ്യാപകനെതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളിൽ മൂന്നു വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ പ്രധാനാധ്യാപകനെതിരേ പൊലീസ് കേസ്. നെല്ലിക്കുഴി ഗവ. ഹൈസ്‌കൂൾ പ്രധാനനധ്യാപകൻ കണ്ണൂർ സ്വദേശി സി. സുധാകരനെതിരേയാണു കേസ് രജിസ്റ്റർ ചെയ്തത്.

ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. യോഗാ ക്ലാസിൽ എത്താൻ താമസിച്ചതു ചോദ്യം ചെയ്ത് പ്രധാനാധ്യാപകൻ മർദിച്ചതായാണു പരാതി. ആശുപത്രിയിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടികളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. കേസുമായി മുന്നോട്ടുപോകാനുള്ള രക്ഷിതാക്കളുടെ തീരുമാനത്തിനു പിടിഎ പിന്തുണ നൽകി.

മർദനത്തിനിരയായ 13 വയസുള്ള കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. കുട്ടികളെ സംരക്ഷിക്കേണ്ട അദ്ധ്യാപകൻ ഉത്തരവാദിത്വം ലംഘിച്ചതിനും മർദ്ദിച്ചതിനുമാണു കേസ്. ചൈൽഡ് ലൈൻ കേസ് രജിസ്റ്റർ ചെയ്തതായി കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചു. സംഭവം വിവാദമായതോടെ പ്രധാനാധ്യാപകൻ മുങ്ങിയെന്നാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP