Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫാത്തിമ ലത്തീഫിന്റെ കൊലപാതകത്തിൽ കുറ്റവാളികളെ ശിക്ഷിക്കണം: മദ്രാസ് ഐഐടിക്ക് മുമ്പിൽ പ്രതിഷേധവുമായി കാംപസ് ഫ്രണ്ട്

ഫാത്തിമ ലത്തീഫിന്റെ കൊലപാതകത്തിൽ കുറ്റവാളികളെ ശിക്ഷിക്കണം: മദ്രാസ് ഐഐടിക്ക് മുമ്പിൽ പ്രതിഷേധവുമായി കാംപസ് ഫ്രണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: വർഗീയ വിവേചനത്തിന് ഇരയായി ഫാത്തിമ ലത്തീഫ് എന്ന മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ ചെന്നൈ ഐഐടി ഉപരോധിച്ചു.

ഫാത്തിമ ലത്തീഫിയുടേത് സ്ഥാപന വൽകൃത കൊലയാണെന്ന് കാംപസ് ഫ്രണ്ട് തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് പറഞ്ഞു. ഐഐടിയിൽ നടന്നത് ഇസ്ലാമിക് ഫോബിക് ആയ സ്ഥാപന വൽകൃത കൊലയാണെന്നും ഉത്തരവാദികളായ അദ്ധ്യാപകർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു. ചെന്നൈ ഐഐടിക്ക് മുന്നിൽ സമരക്കാരെ പൊലീസ് തടഞ്ഞു. കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ ലത്തീഫിനെ (18) ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ചെന്നൈ ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഫാത്തിമയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുണ്ട്.

തമിഴ്‌നാട് പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുടുംബം ആരോപിച്ചു. പൊലീസ് കണ്ടെടുത്ത ഫാത്തിമയുടെ ഫോൺ, ലാപ്ടോപ് എന്നിവ നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയും കുടുംബം പങ്കുവെച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP