Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന് ഒട്ടകത്തെ കശാപ്പുചെയ്ത് ഇറച്ചിയാക്കിവിറ്റു; കിലോയ്ക്ക് 500 രൂപ വച്ച് വിൽപന നടത്തിയത് 250 കിലോ ഇറച്ചി; ഒട്ടകത്തെ അറുത്തത് പാലക്കാട്ടുനിന്ന് വിദഗ്ധരായ ഇറച്ചി വെട്ടുകാരെ കൊണ്ട് വന്ന്; രണ്ടുപേർക്കെതിരെ കേസെടുത്തു; രണ്ടാമത്തെ ഒട്ടകത്തെ സംരക്ഷിക്കും

രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന് ഒട്ടകത്തെ കശാപ്പുചെയ്ത് ഇറച്ചിയാക്കിവിറ്റു;  കിലോയ്ക്ക് 500 രൂപ വച്ച് വിൽപന നടത്തിയത് 250 കിലോ ഇറച്ചി; ഒട്ടകത്തെ അറുത്തത് പാലക്കാട്ടുനിന്ന് വിദഗ്ധരായ ഇറച്ചി വെട്ടുകാരെ കൊണ്ട് വന്ന്; രണ്ടുപേർക്കെതിരെ കേസെടുത്തു; രണ്ടാമത്തെ ഒട്ടകത്തെ സംരക്ഷിക്കും

ജംഷാദ് മലപ്പുറം

മലപ്പുറം: രാജസ്ഥാനിൽ നിന്ന് മലപ്പുറത്തുകൊണ്ടുവന്ന് ഒട്ടകത്തെ കശാപ്പുചെയ്ത് ഇറച്ചിയാക്കിവിറ്റു. വിൽപന നടത്തിയത് കിലോയ്ക്ക് 500 രൂപ വെച്ച്. ആകെ വിൽപന നടത്തിയത് 250 കിലോ ഇറച്ചി. രണ്ടുപേർക്കെതിരെ കേസെടുത്തു. രാജസ്ഥാനിൽ നിന്ന് മലപ്പുറം കരുവാരക്കുണ്ടിലെത്തിച്ച രണ്ട് ഒട്ടകങ്ങളിലൊന്നിനെയാണ് കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വിറ്റത്.

സംഭവത്തിൽ രണ്ടുപേർക്കെതിരെ കരുവാരക്കുണ്ട് പൊലീസ് കേസെടുത്തു. തരിശ് പെരുമ്പുല്ലൻ ഷൗക്കത്തലി, പെരിന്തൽമണ്ണ മേലേതിൽ ഹമീദ് എന്നിവർക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീമിന്റെ നിർദ്ദേശത്തെത്തുടർന്ന് കേസെടുത്തത്. രണ്ടാമത്തെ ഒട്ടകത്തെ കൊച്ചിയിൽ ധ്യാൻ ഫൗണ്ടേഷൻ തത്കാലം സംരക്ഷിക്കും. ഒട്ടകത്തെ തിരിച്ച് രാജസ്ഥാനിലെത്തിക്കും വരെയാണ് സംഘടന പരിപാലിക്കുക. കരുവാരക്കുണ്ട് തരിശിലെ ചിലരാണ് രാജസ്ഥാനിൽ നിന്നും രണ്ട് ഒട്ടകത്തെ എത്തിച്ച് ഒന്നിനെ ഇറച്ചിയാക്കി വിറ്റത്. കിലോയ്ക്ക് 500 രൂപ വെച്ച് 250 കിലോ ഇറച്ചിയാണ് വിറ്റത്.

പാലക്കാട്ടുനിന്ന് വിദഗ്ധരായ ഇറച്ചി വെട്ടുകാരെ കൊണ്ട് വന്നാണ് ഒട്ടകത്തെ കൊന്നത്. ഒട്ടകത്തിന്റെ ഇറച്ചിയുടെ രുചി നാട്ടുകാരെ പരിചയപ്പെടുത്തി കച്ചവടം ഊർജിതപ്പെടുത്താനായിരുന്നു ഇവരുടെ ഉദ്ദേശം. എന്നാൽ ഒട്ടകത്തിലൊന്നിനെ കൊന്നത് വിവാദമായതോടെ സംഗതി പാളി. 2017ൽ രാജസ്ഥാൻ സർക്കാർ കൊണ്ടുവന്ന നിയമമനുസരിച്ച് ഒട്ടകത്തെ സംസ്ഥാനത്തിന് പുറത്ത് കടത്താൻ പാടില്ല. ഈ നിയമമനുസരിച്ച് ഒട്ടകത്തെ നാടുകടത്തിയാൽ മൂന്നു വർഷം തടവും 5000 രൂപ പിഴയും കൊന്നാൽ അഞ്ചു വർഷ വരെ തടവും 20, 000 രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ആനിമൽ ലീഗൽ ഫോഴ്സിലെ എയ്ഞ്ചൽ നായർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP