Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയെ രാജിസന്നദ്ധത അറിയിച്ച് കാലിക്കറ്റ് വിസി; പ്രശ്‌നക്കാരായ യുഡിഎഫ് അംഗങ്ങളുമായി യോജിച്ചുപോകാൻ ബുദ്ധിമുട്ടാണെന്നും അബ്ദുൾസലാം

മുഖ്യമന്ത്രിയെ രാജിസന്നദ്ധത അറിയിച്ച് കാലിക്കറ്റ് വിസി; പ്രശ്‌നക്കാരായ യുഡിഎഫ് അംഗങ്ങളുമായി യോജിച്ചുപോകാൻ ബുദ്ധിമുട്ടാണെന്നും അബ്ദുൾസലാം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം അബ്ദുൾ സലാം മുഖ്യമന്ത്രിയെ രാജിസന്നദ്ധത അറിയിച്ചു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണക്കാരൻ താനാണെങ്കിൽ സ്ഥാനത്തുനിന്ന് മാറി നിൽക്കാമെന്നാണ് വിസി അറിയിച്ചത്. സിൻഡിക്കറ്റുമായി യോജിച്ചുപോകാൻ ബുദ്ധിമുട്ടാണെന്നും അബ്ദുൾ സലാം അറിയിച്ചു.

രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ർവകലാശാല ഭരിക്കാൻ അയച്ചവർ തന്നെ തനിക്കെതിരെ സമരം ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന് വിസി പറഞ്ഞു. സിൻഡിക്കേറ്റിലെ പ്രശ്‌നക്കാരായ ചില യുഡിഎഫ് അംഗങ്ങളെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് വൈസ് ചാൻസലർ ആവശ്യപ്പെട്ടു. സർവകലാശാലയുടെ സ്തംഭനത്തിന് കാരണക്കാരൻ താനാണെങ്കിൽ മാറി നിൽക്കാൻ തയ്യാറാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭരണപരമായ ചുമതലകൾ നിറവേറ്റാൻ ബുദ്ധിമുട്ടുണ്ട്.

സിൻഡിക്കേറ്റുമായി യോജിച്ചു പോവാൻ കഴിയാത്ത നിലയാണുള്ളത്. വാഴ്‌സിറ്റിയിൽ സമാധാനമാണ് വേണ്ടത്. ആദ്യം അത് ഉണ്ടായ ശേഷം മറ്റു കാര്യങ്ങളെ കുറിച്ച് ആലോചിക്കാമെന്നും വിസി മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ, തിടുക്കപ്പെട്ട് തീരുമാനം കൈക്കൊള്ളരുതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിസിയോട് നിർദ്ദേശിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി ആലോചിച്ച് വേണ്ടത് ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

അദ്ധ്യാപക വിദ്യാർത്ഥി സമരങ്ങളെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയിൽ മാസങ്ങളായി തുടരുന്ന ഭരണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുമായി വിസി കൂടിക്കാഴ്ച നടത്തിയത്. യുഡിഎഫിലെ ചില സിൻഡിക്കേറ്റ് അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് വിസി പരാതിപ്പെട്ടത്. ഇവരെ സിൻഡിക്കേറ്റിൽ നിന്ന് മാറ്റി സുഗമമായി പ്രവർത്തിക്കാൻ അവസരമുണ്ടാക്കണം. അല്ലാത്ത പക്ഷം പദവി ഒഴിയാൻ സന്നദ്ധനാണെന്നുമാണ് വിസി അറിയിച്ചത്.

സിൻഡിക്കേറ്റിലെ കോൺഗ്രസ്-ലീഗ് പ്രതിനിധികൾ ഉൾപ്പെടെ വിസിക്കെതിരെ രംഗത്ത് വന്ന സാഹചര്യത്തിൽ കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്. വൈസ് ചാൻസലർ പദവി ഏറ്റെടുത്ത ശേഷം സർവ്വകലാശാലക്കുണ്ടായ നേട്ടങ്ങൾ കൂടി വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രിയുമായുള്ള വിസിയുടെ കൂടിക്കാഴ്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP