Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈസ് ചാൻസലറെ തെറിപറയുന്നവർ അറിയുക; ലോകത്തേറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത നാലാമത്തെ യൂണിവേഴ്‌സിറ്റി കാലിക്കറ്റ് തന്നെ; തോൽപിക്കുന്നത് അമേരിക്കൻ ഭീമന്മാരെ

വൈസ് ചാൻസലറെ തെറിപറയുന്നവർ അറിയുക; ലോകത്തേറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത നാലാമത്തെ യൂണിവേഴ്‌സിറ്റി കാലിക്കറ്റ് തന്നെ; തോൽപിക്കുന്നത് അമേരിക്കൻ ഭീമന്മാരെ

ഭരണത്തിന്റെയും നടപടികളുടെയും പേരിൽ കേരളത്തിൽ നിരന്തരം വിമർശനങ്ങൾക്ക് വിധേയമാകുമ്പോഴും, കാലിക്കറ്റ് സർവകലാശാല ആഗോള തലത്തിൽ പ്രശസ്തി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ലേകത്തേറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട നാലാമത്തെ സർവകലാശാലയാണ് കാലിക്കറ്റെന്ന് ഗൂഗിൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. 2013-ൽ സമ്പൂർണ ഡിജിറ്റൽ സർവകലാശാലയായി മാറിയ കാലിക്കറ്റ് അമേരിക്കയിലെയും മറ്റും വമ്പൻ സർവകലാശാലകളെ പിന്തള്ളിയാണ് മുന്നേറുന്നത്. 

വൈസ് ചാൻസലറും സിൻഡിക്കേറ്റംഗങ്ങളുമായി പരസ്യമായ കൈയാങ്കളിക്കുവരെ വേദിയൊരുക്കിയ കാലിക്കറ്റ് സർവകലാശാല ലോകത്തെങ്ങനെ ഇത്രയും പ്രിയപ്പെട്ട സർവകലാശാലയായി എന്നത് അത്ഭുതപ്പെടുത്തന്ന കാര്യമാണ്. ഒരു ഓൺലൈൻ കോഴ്‌സ് പോലും കാലിക്കറ്റ് സർവകലാശാല നടത്തുന്നുമില്ല.

ഒട്ടേറെ ഓൺലൈൻ കോഴ്‌സുകൾ സംഘടിപ്പിക്കുന്ന അമേരിക്കയിലെ ഫീനിക്‌സ് സർവകലാശാലയാണ് ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരയുന്ന സർവകലാശാല. മസാച്ചുസറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ബ്രിട്ടനിലെ വിദൂര വിദ്യാഭാസ കേന്ദ്രങ്ങളിൽ മുൻപന്തിയിലുള്ള ഓപ്പൺ സർവകലാശാലയുമാണ് കാലിക്കറ്റിന് മുന്നിലുള്ളത്. എന്നാൽ, കാലിക്കറ്റിന് പിന്നിലുള്ളവയേതെന്ന് അറിയുമ്പോഴാണ് അതിന്റെ വലിപ്പം മനസ്സിലാവുക.

കാലിഫോർണിയ സർവകലാശാലയും ലോസ് എയ്ഞ്ചൽസ് സർവകലാശാലയും അഞ്ചാമത് നിൽക്കുന്നു. സ്റ്റാൻഫഡ് സർവകലാശാല, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, ഓക്‌സ്ഫഡ്, ഹാർവാർഡ് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. പൂർണമായി ഓൺലൈൻ സംവിധാനം നടപ്പിലാക്കിയതാണ് കാലിക്കറ്റിനെ ഗൂഗിളിൽ ഇത്രയേറെ പ്രിയപ്പെട്ടതാക്കി മാറ്റിയതെന്നാണ് കരുതുന്നത്.

വിദ്യാർത്ഥികൾക്കുവേണ്ട എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കി എന്നതാണ് സർവകലാശാലയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമെന്ന് വൈസ് ചാൻസലർ പ്രൊഫ. എം.അബ്ദുൾ സലാം പറയുന്നു. ഏകജാലക പ്രവേശനം മുതൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനും ഫീസ് അടയ്ക്കുന്നതിനും ഹാൾടിക്കറ്റ് വിതരണം ചെയ്യുന്നതിനും റിസൾട്ട് പ്രസിദ്ധീകരിക്കുന്നതിനുമൊക്കെ ഓൺലൈൻ സംവിധാനങ്ങളുണ്ട്.

ആറാം സ്ഥാനത്തുള്ള അണ്ണാ സർവകലാശാലയാണ് ഇന്ത്യയിൽനിന്ന് മുൻനിരയിലുള്ള മറ്റൊരു വിദ്യാഭ്യാസ കേന്ദ്രം. മുംബൈ സർവകലാശാല 11-ാം സ്ഥാനത്തും രാജസ്ഥാൻ സർവകലാശാല 18-ാം സ്ഥാനത്തും അണ്ണാമലൈ സർവകലാശാല 20-ാം സ്ഥാനത്തുമുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP