Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കൊറോണ കൊറേണമെങ്കിൽ കൈകഴുകി പൊയ്‌ക്കോളീ;' ബ്രെയ്ക്ക് ദ ചെയിൻ ക്യാമ്പയിൻ ഏറ്റെടുത്ത് നന്മണ്ട നിവാസികൾ

'കൊറോണ കൊറേണമെങ്കിൽ കൈകഴുകി പൊയ്‌ക്കോളീ;' ബ്രെയ്ക്ക് ദ ചെയിൻ ക്യാമ്പയിൻ ഏറ്റെടുത്ത് നന്മണ്ട നിവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണ ബാധയെ ഫലപ്രദമായി ചെറുക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ബ്രെയ്ക്ക് ദ ചെയിൻ ക്യാമ്പയിൻ ഏറ്റെടുത്ത് ജനങ്ങൾ.  കോഴിക്കോട് നന്മണ്ട നിവാസികളാണ് പാതയോരത്ത് കൈകഴുകൽ സംവിധാനമൊരുക്കി കൊറോണ വൈറസ് ബാധയ്ക്കെതിരെ ജാഗ്രത തീർക്കുന്നത്. ആരോഗ്യവകുപ്പിന്റെ ബ്രെയ്ക്ക് ദ ചെയിൻ ക്യാമ്പയിൻ എറ്റെടുത്ത് കാരക്കുന്നത്ത് ബസ് സ്റ്റോപ്പിൽ താൽക്കാലിക കൈകഴുകൽ സംവിധാനം സ്ഥാപിക്കുകയായിരുന്നു. യാത്ര ചെയ്ത് എത്തുന്നവർക്കും റോഡിലൂടെ കടന്നുപോകുന്നവർക്കുമെല്ലാം ഹാൻഡ് വാഷും സോപ്പുമുപയോഗിച്ച് കൈകൾ വൃത്തിയാക്കാനുള്ള സൗകര്യമാണ് പാതയോരം കൂട്ടായ്മ ഏർപ്പെടുത്തിയത്.

ബസ് യാത്ര കഴിഞ്ഞെത്തുന്നവരും അല്ലാത്തവരുമായി നിരവധി പേരാണ് ഈ ഉദ്യമം ഉപയോഗപ്പെടുത്തുന്നത്. കൊവിഡ് 19 വൈറസിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളിൽ വേറിട്ട മാതൃകയായിരിക്കുകയാണ് ഇത്. ഒരാളിൽ നിന്ന് വേറൊരാളിലേക്ക് കണ്ണിചേർന്ന് രോഗം പടരുമ്പോൾ ആ ചങ്ങല പൊട്ടിക്കുക ലക്ഷ്യമിട്ടാണ് ആരോഗ്യവകുപ്പ് ബ്രെയ്ക്ക് ദ ചെയിൻ ക്യാംപയിൻ അവതരിപ്പിച്ചത്. സംസ്ഥാനവ്യാപകമായി മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചുവരുന്നത്. രോഗത്തെ പ്രതിരോധിക്കാൻ തങ്ങളാലാവുംവിധമെല്ലാം ആളുകൾ പങ്കാളികളാവുന്നതിന്റെ ദൃഷ്ടാന്തമാണ് നന്മണ്ടയിലേതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP