Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾ ഒരാളുടേതെന്ന് സ്ഥിരീകരിച്ചു ഡിഎൻഎ പരിശോധനാ ഫലം; തലയോട്ടി ഉപയോഗിച്ചു അന്വേഷണ സംഘം രേഖ ചിത്രം തയ്യാറാക്കും

വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾ ഒരാളുടേതെന്ന് സ്ഥിരീകരിച്ചു ഡിഎൻഎ പരിശോധനാ ഫലം; തലയോട്ടി ഉപയോഗിച്ചു അന്വേഷണ സംഘം രേഖ ചിത്രം തയ്യാറാക്കും

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾ ഒരാളുടേതു തന്നെയാണെന്ന് സ്ഥിരീകരിച്ചു.  മൃതദേഹത്തിന്റെ 4 ശരീര ഭാഗങ്ങൾ പലഭാഗത്തുനിന്നും ആയിരുന്നു കണ്ടെത്തിയത് . ഡിഎൻഎ പരിശോധനയിൽ 4 ശരീരഭാഗങ്ങളും ഒരാളുടേത് എന്ന് തിരിച്ചറിഞ്ഞു. തലയോട്ടി ഉപയോഗിച്ച് രേഖാചിത്രം തയ്യാറാക്കാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

2017 ജൂലൈ 6 നായിരുന്നു നാടിനെ നടുക്കിയ സംഭവം. ആദ്യം റോഡരികിൽ ഉപേക്ഷിച്ച ചാക്കുകെട്ടിൽ നിന്നും തലയും കാലും കൈയും ഇല്ലാത്ത ഒരു ശരീരഭാഗം കണ്ടെത്തുകയുമായിരുന്നു. പിന്നീട് ചാലിയം കടപ്പുറത്ത് നിന്നും ഒരു കൈയുടെ ഭാഗം കിട്ടുന്നത്. അത് ഡിഎൻഎ ടെസ്റ്റിലൂടെ രണ്ടും ഒരു ശരീരഭാഗത്തെ തന്നെയെന്ന് ഉറപ്പുവരുത്തി. പിന്നീട് മറ്റൊരു സ്ഥലത്തു നിന്നും തലയോട്ടിയും കിട്ടി. അതും ഈ ശരീരഭാഗത്തെ തന്നെയെന്ന് ഡിഎൻഎ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു.

കൊലപാതകം നടത്തിയതിനുശേഷം പ്രതികൾ തെളിവ് നശിപ്പിക്കാൻ വേണ്ടി ശരീരത്തിലെ വിവിധ ഭാഗങ്ങൾ പലയിടങ്ങളിൽ ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസ് സംശയിക്കുന്നത്. രേഖാചിത്രം തയ്യാറാകുന്ന തോടെ അന്വേഷണസംഘത്തിന് കൂടുതൽ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി ജയരാജിന് നേതൃത്വത്തിൽ ആണ് അന്വേഷണം പുരോഗമിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP