Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് സെൻട്രൽ മാർക്കറ്റ് അടച്ചു; കോർപറേഷൻ ഓഫീസ് ജീവനക്കാരുടെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ്

കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് സെൻട്രൽ മാർക്കറ്റ് അടച്ചു; കോർപറേഷൻ ഓഫീസ് ജീവനക്കാരുടെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ്

കെ വി നിരഞ്ജൻ

കോഴിക്കോട്: കോവിഡ് 19 രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രാത നടപടികളുടെ ഭാഗമായി നഗരത്തിലെ ഏറ്റവും വലിയ മീൻവിൽപ്പന കേന്ദ്രമായ സെൻട്രൽ മാർക്കറ്റ് അടച്ചു. ഓഗസ്റ്റ് രണ്ടുവരെ വിൽപ്പനയുണ്ടാകില്ല. സംസ്ഥാനത്തെ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് വ്യാപാരികളും തൊഴിലാളികളും ചേർന്ന് ഇത്തരമൊരു തീരുമാനം എടുത്തത്. മലപ്പുറം ജില്ലയിലെ ചില മാർക്കറ്റുകൾ അടച്ചതോടെ ഇവിടേക്ക് എത്തുന്നവരുടെ തിരക്ക് കൂടാനും സാദ്ധ്യതയുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ പരിശോധിച്ചാണ് തീരുമാനമെന്ന് ഓൾ കേരള ഫിഷ് മർച്ചന്റ്‌സ് അസോസിയേഷൻ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് പ്രസിഡന്റ് എംപി. അബ്ദുൾ ലത്തീഫ് പറഞ്ഞു.

നിലവിൽ മാർക്കറ്റുകളിൽ എത്തിച്ച മീൻ ഇന്നത്തോടെ വിറ്റ് തീർത്തു. സെൻട്രൽ മാർക്കറ്റിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ലോറികളുടെ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇനി ഓഗസ്റ്റ് മൂന്നിന് മാത്രമേ മീൻ കൊണ്ടുവരികയുള്ളൂവെന്ന് ഓൾ കേരള ഫിഷ് മർച്ചന്റ്‌സ് ആൻഡ് കമ്മീഷൻ ഏജന്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ.സി. റഷീദ് പറഞ്ഞു.

ഇതിനിടെ കോഴിക്കോട് കോർപറേഷൻ ഓഫീസിലെ ജീവനക്കാർക്കായി നടത്തിയ ആന്റിജൻ ടെസ്റ്റിൽ എല്ലാവരുടെയും ഫലം നെഗറ്റീവായി. 180 ജീവനക്കാർക്കാണ് ഇന്ന് പരിശോധന നടത്തിയത്. 249 ജീവനക്കാർക്ക് ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. ഇവരുടെ ഫലവും നെഗറ്റീവായിരുന്നു. കോർപറേഷൻ ഓഫീസിന്റെ മുൻവശത്ത് സേവനപ്രവർത്തനം നടത്തിയ സന്നദ്ധപ്രവർത്തകരിൽ ഒരാൾക്ക് ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മുഴുവൻ ജീവനക്കാർക്കും പരിശോധന നടത്താൻ തീരുമാനിച്ചത്.

ഇദ്ദേഹവുമായി പ്രാഥമികസമ്പർക്കത്തിലേർപ്പെട്ട ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാനും നിർദ്ദേശം നൽകിയിരുന്നു. ഇന്ന് ചെട്ടിക്കുളത്ത് നടത്തിയ ക്യാമ്പിൽ 200 പേരെ പരിശോധിച്ചതിൽ മുഴുവൻ പേരുടെയും ഫലം നെഗറ്റീവാണ്. ചാലപ്പുറത്ത് നടത്തിയ ക്യാമ്പിൽ 198 പേരുടെ സ്രവം പരിശോധിച്ചപ്പോൾ പത്തു പേർക്ക് പോസിറ്റീവായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP