Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടിയന്മാർക്ക് ഇത്തവണ ഓണാഘോഷം ബാറാഘോഷം ആക്കാം! സംസ്ഥാനത്ത് 70 ബാറുകൾ കൂടി തുറക്കാൻ സർക്കാറിന്റെ തീരുമാനം; സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്യാൻ മന്ത്രിസഭാ തീരുമാനം; തുറക്കുന്നത് കോർപ്പറേഷൻ, നഗരസഭാ പരിധിയിലെ ബാറുകൾ; 129 ബീയർ - വൈൻ പാർലറുകളും 76 കള്ളുഷാപ്പുകളും തുറക്കും

കുടിയന്മാർക്ക് ഇത്തവണ ഓണാഘോഷം ബാറാഘോഷം ആക്കാം! സംസ്ഥാനത്ത് 70 ബാറുകൾ കൂടി തുറക്കാൻ സർക്കാറിന്റെ തീരുമാനം; സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്യാൻ മന്ത്രിസഭാ തീരുമാനം; തുറക്കുന്നത് കോർപ്പറേഷൻ, നഗരസഭാ പരിധിയിലെ ബാറുകൾ; 129 ബീയർ - വൈൻ പാർലറുകളും 76 കള്ളുഷാപ്പുകളും തുറക്കും

തിരുവനന്തപുരം: ഇത്തവണ ഓണാഘോഷം ബാറാഘോഷം ആക്കാൻ അവസരം ഒരുക്കി സംസ്ഥാനത്ത് കൂടുതൽ ബാറുകൾ തുറക്കുന്നു. സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്യാൻ മന്ത്രിസഭാ തീരുമാനിച്ചതോടെയാണ് കൂടുതൽ ബാറുകൾ തുറക്കാൻ അവസരം ഒരുങ്ങിയത്. 500 മീറ്റർ ദൂരപരിധിയിൽ മദ്യവിൽപ്പന നിരോധിച്ച സുപ്രീം കോടതി വിധി മറികടക്കുന്നതിനാണിത്. ഇതോടെ 70 ബാറുകൾ തുറക്കാൻ അവസരം ഒരുങ്ങി. കോർപ്പറേഷൻ, നഗരസഭാ പരിധിയിലെ സംസ്ഥാനപാതകൾ ഡീനോട്ടിഫൈ ചെയ്യാൻ മാത്രമാണ് തീരുമാനം.

ഇതുമൂലം 129 ബീയർ വൈൻ പാലറുകൾ തുറക്കാനാകും. ഇതിൽ ത്രീസ്റ്റാർ പദവിക്കു മുകളിലുള്ള 70 എണ്ണം ബാറുകളായി മാറും. 76 കള്ളുഷാപ്പുകൾ, 10 മദ്യവിൽപ്പനശാലകൾ, നാലു ക്ലബുകൾ എന്നിവയും തുറക്കാൻ തീരുമാനമായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങൾ നഗരഭാഗങ്ങളിൽ പാതകളുടെ പേരു മാറ്റുകയും അനുകൂല കോടതി വിധി സമ്പാദിക്കുകയും ചെയ്ത സാഹചര്യത്തിലാണു കേരളത്തിന്റെ നീക്കം. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾ ദേശീയ പാതകളുടെ പേരു മാറ്റുന്നതിനായി സ്വീകരിച്ച നടപടിക്രമങ്ങൾ കേരളം പരിശോധിച്ചിരുന്നു. ഇതിന്റെയെല്ലാം രേഖകളും ശേഖരിച്ചു.

ഇപ്പോഴത്തെ തീരുമാനത്തോടെ ഓണത്തിന് യഥേഷ്ടം മദ്യമൊഴുകുമെന്ന് ഉറപ്പായി. മദ്യമേഖലയിലെ തൊഴിൽ പ്രതിസന്ധി, വിനോദസഞ്ചാരരംഗത്തെ മാന്ദ്യം, ലൈസൻസ് ഫീ ഇനത്തിലുള്ള വരുമാന നഷ്ടം എന്നിവയാണ് സർക്കാർ ബാറുകൾ തുറക്കുന്നതിന്റെ കാരണമായി പറയുന്നത്. സംസ്ഥാനത്ത് 4341 കിലോമീറ്റിർ സംസ്ഥാനപാതയും 1781 കിലോമീറ്റർ ദേശീയപാതയുമാണുള്ളത്.

മദ്യശാലകൾ അടഞ്ഞുകിടക്കുന്നതുകാരണം സർക്കാരിന് ദിവസം മൂന്നുകോടി രൂപയുടെ നഷ്ടമുണ്ട്. തുറന്നാൽ ഒരുവർഷം 1150 കോടിയുടെ അധികവരുമാനം ലഭിക്കുമെന്നാണ് എക്സൈസ് വകുപ്പിന്റെ റിപ്പോർട്ട്. 718 ബാറുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 118 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ബിവറേജസ് കോർപറേഷന്റെ 208 ഔട്ട്ലെറ്റുകളാണ് ഇതുവരെ തുറന്നത്. ശേഷിക്കുന്ന 42 ഷോപ്പുകൾ കൂടി തുറക്കേണ്ടതുണ്ട്. ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. മദ്യവിൽപന കേന്ദ്രങ്ങൾക്കെതിരെ പ്രാദേശികമായി ഉണ്ടാകുന്ന എതിർപ്പുകളാണ് ഇക്കാര്യത്തിൽ തടസ്സം.

ദേശീയ -സംസ്ഥാന പാതകളിൽനിന്ന് 500 മീറ്റർ പരിധിയിൽ മദ്യവിൽപന നിരോധിച്ച് 2017 മാർച്ച് 31-നാണ് സുപ്രീംകോടതി വിധിയുണ്ടായത്. സംസ്ഥാനപാതകളുടെ പദവി മാറ്റാൻ അധികാരമുണ്ടെങ്കിലും ദേശീയപാതയുടെ പദവി മാറ്റാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. ദേശീയപാതയുടെ പരിധിയിൽ ഇളവ് വരുത്തണമെങ്കിൽ അതുസംബന്ധിച്ച ശുപാർശ കേന്ദ്രത്തിന് നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP