Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം; വികസന പ്രവർത്തനങ്ങളിൽ സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം നൽകാനുള്ള വകുപ്പ് രൂപീകരണം പ്രകടന പത്രികയിലെ വാഗ്ദാനം; പുതിയ വകുപ്പ് വരുന്നത് സാമൂഹ്യനീതി വകുപ്പ് വിഭജിച്ച്

സംസ്ഥാനത്ത് വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം; വികസന പ്രവർത്തനങ്ങളിൽ സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം നൽകാനുള്ള വകുപ്പ് രൂപീകരണം പ്രകടന പത്രികയിലെ വാഗ്ദാനം; പുതിയ വകുപ്പ് വരുന്നത് സാമൂഹ്യനീതി വകുപ്പ് വിഭജിച്ച്

തിരുവനന്തപുരം: എൽഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായ വനിതാ-ശിശുവികസന വകുപ്പ് സംസ്ഥാനത്ത് രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം. സാമൂഹ്യനീതി വകുപ്പ് വിഭജിച്ചുകൊണ്ടാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ചുകൊണ്ടാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്. 2016ലെ നയപ്രഖ്യാപനത്തിലും പുതിയ വകുപ്പ് രൂപീകരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. 

വികസന പ്രവർത്തനത്തിൽ സ്ത്രീകൾക്ക് തുല്യപങ്കാളിത്തം ലഭിക്കുന്നതിനും ലിംഗവിവേചനത്തിൽ നിന്നും അതിക്രമങ്ങളിൽനിന്നും സംരക്ഷണം ലഭിക്കുന്നതിനും കുട്ടികളുടെ അവകാശസംരക്ഷണത്തിനും പ്രത്യേക വകുപ്പ് വേണമെന്ന ആവശ്യം പൊതുസമൂഹം ഏറെക്കാലമായി ഉന്നയിക്കുന്നതാണ്. ജൻഡർ ഓഡിറ്റിങ് മറ്റ് വകുപ്പുകളിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഏകോപനം എന്നിവയും പുതിയ വകുപ്പിന്റെ ചുമതലകളിൽ വരും.

വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കുവാൻ സാമൂഹ്യനീതി വകുപ്പിന്റെ മുൻ ഡയറക്റ്റർ വി.എൻ. ജിതേന്ദ്രനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പിന്റെ ചുമതലകൾ നിർണ്ണയിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനഃരധിവാസം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങൾ പുതിയ വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും.

വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, ജൻഡർ പാർക്ക്, നിർഭയ പദ്ധതി, ശിശുക്ഷേമ സമിതി, അങ്കണവാടി ക്ഷേമനിധി ബോർഡ്, അഗതി മന്ദിരങ്ങൾ മുതലായ സ്ഥാപനങ്ങളും പദ്ധതികളും പുതിയ വകുപ്പിന്റെ കീഴിൽ വരും.

പുതിയ വകുപ്പിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഡയറക്റ്റർ, 14 ജില്ലാ ഓഫീസർമാർ, ലോ ഓഫീസർ, അഡ്‌മിനിസ്‌റ്റ്രേറ്റീവ് ഓഫീസർ എന്നിവയക്കു പുറമെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഉൾപ്പെടെയുള്ള സപ്പോർടിങ്ങ് സ്റ്റാഫിനെയും നിയമിക്കും. ജില്ലാതലത്തിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ മറ്റു വകുപ്പുകളിൽനിന്ന് പുനർവിന്യസിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP