Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മൂന്നുമാസത്തെ മന്ത്രിസഭാ തീരുമാനങ്ങൾ 10 ദിവസത്തിനുള്ളിൽ നൽകണം; 48 മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം'; ബാർകോഴ കേസിൽ നാണം കെടുത്തിയ എൽഡിഎഫിനു പണികൊടുത്ത് വിവരാവകാശ കമ്മീഷണർ; ക്യാബിനറ്റ് ബ്രീഫിങ് വല്ലപ്പോഴുമാക്കിയാലും ഇനി നാട്ടുകാരെ എല്ലാം അറിയിക്കാൻ വിൻസൻ എം പോൾ

'മൂന്നുമാസത്തെ മന്ത്രിസഭാ തീരുമാനങ്ങൾ 10 ദിവസത്തിനുള്ളിൽ നൽകണം; 48 മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം'; ബാർകോഴ കേസിൽ നാണം കെടുത്തിയ എൽഡിഎഫിനു പണികൊടുത്ത് വിവരാവകാശ കമ്മീഷണർ; ക്യാബിനറ്റ് ബ്രീഫിങ് വല്ലപ്പോഴുമാക്കിയാലും ഇനി നാട്ടുകാരെ എല്ലാം അറിയിക്കാൻ വിൻസൻ എം പോൾ

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് മുഖ്യവിവരാവകാശ കമ്മീഷണർ വിൻസൻ എം പോളിന്റെ ഉത്തരവ്. വിവരങ്ങൾ 48 മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തണമെന്നും വിൻസൻ എം പോൾ വ്യക്തമാക്കി.

കഴിഞ്ഞ മൂന്നുമാസം മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങൾ പരസ്യപ്പെടുത്തണം. മന്ത്രിസഭാ തീരുമാനങ്ങൾ പത്ത് ദിവസത്തിനകം വിവരാവകാശ നിയമപ്രകാരം പരസ്യപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പരസ്യപ്പെടുത്തുന്നതിനെ എതിർക്കുന്ന ഇടതുപക്ഷ സർക്കാരിനും തിരിച്ചടിയാണ് ഈ തീരുമാനം. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിൽ നിന്ന് ഏറെ വിമർശനം കേട്ട ഉദ്യോഗസ്ഥനാണു വിൻസൻ എം പോൾ. വിവരാവകാശ കമ്മീഷണറായി വിൻസനെ നിയമിക്കുന്നതിനെയും സിപിഐ(എം) എതിർത്തിരുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് എൽഡിഎഫിനു പണികൊടുക്കുകയാണ് വിൻസൻ എം പോളെന്നാണു വിലയിരുത്തൽ.

മെത്രാൻ കായൽ നികത്താനുള്ള തീരുമാനം, സന്തോഷ് മാധവൻ ഭൂമിദാനം എന്നിവ ഉൾപ്പെടെ കഴിഞ്ഞ യുഡിഎഫ് സർക്കാർ അവസാന കാലത്ത് കൈക്കൊണ്ട പല തീരുമാനങ്ങളും വിവാദങ്ങളായിരുന്നു. ഈ തീരുമാനങ്ങളും പരസ്യപ്പെടുത്തേണ്ടിവരും. അധികാരത്തിലേറിയ പിണറായി സർക്കാർ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലയളവിലെ മന്ത്രിസഭാ തീരുമാനങ്ങൾ ഉപസമിതി രൂപീകരിച്ച് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ സർക്കാരിൻ കീഴിലെ അവസാന മൂന്നുമാസത്തെ മന്ത്രിസഭ തീരുമാനങ്ങൾ ആവശ്യപ്പെട്ട് നൽകിയ അപേക്ഷ നേരത്തെ ഉമ്മൻ ചാണ്ടി സർക്കാർ നിരസിച്ചിരുന്നു. തുടർന്ന് ഇപ്പോൾ അധികാരത്തിലേറിയ ഇടത് സർക്കാരും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിവരാവകാശ പ്രകാരം നൽകുന്നതിനെ എതിർക്കുകയും അപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് വിഷയത്തിൽ മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൺ എം പോൾ ഇടപെട്ടത്. നടപടിയാകും വരെ മന്ത്രിസഭാ തീരുമാനങ്ങൾ പരസ്യപ്പെടുത്താൻ കഴിയില്ലെന്നതു ശരിയല്ലെന്നാണു വിൻസൻ എം പോളിന്റെ നിലപാട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP