Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസത്തിന് ഇനി ഒരൊറ്റ ഡയറക്ടറേറ്റ്; സ്‌കൂൾ തലത്തിലുള്ള മൂന്നു ഡയറക്ടറേറ്റുകളേയും സംയോജിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യുക്കേഷൻ രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു; ഏകീകരണം നടപ്പിലാക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മികവുറ്റതാക്കാൻ

സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസത്തിന് ഇനി ഒരൊറ്റ ഡയറക്ടറേറ്റ്; സ്‌കൂൾ തലത്തിലുള്ള മൂന്നു ഡയറക്ടറേറ്റുകളേയും സംയോജിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യുക്കേഷൻ രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു; ഏകീകരണം നടപ്പിലാക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മികവുറ്റതാക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ഏകീകരണം നടപ്പാക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മികവുറ്റതാക്കുന്നതിന് പ്രൊഫ. ഖാദർ കമ്മിറ്റി ശുപാർശ ചെയ്ത പ്രകാരം ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കഷണൽ ഹയർ സെക്കൻഡറി ഏകീകരണം നടപ്പിലാക്കാനാണ് തീരുമാനമായത്.

വിദഗ്ധ സമിതി ശുപാർശകൾ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് തീരുമാനം. ആദ്യഘട്ടം 2019-20 അധ്യയനവർഷം തന്നെ നടപ്പാക്കാൻ തുടങ്ങും. ഇതിന്റെ ഭാഗമായി നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർസെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നീ മൂന്നു ഡയറക്ടറേറ്റുകളെയും യോജിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യുക്കേഷൻ രൂപീകരിക്കും. ഐ.എ.എസ് കേഡറിലുള്ള ഉദ്യോഗസ്ഥനായിരിക്കും ഇതിന്റെ ചുമതല.

ഇപ്പോൾ ഡി.പി.ഐ, ഡി.എച്ച്.എസ്.ഇ, ഡി.വി.എച്ച്.എസ്.ഇ എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ്ടു എന്നിവ ഉൾപ്പെടെയുള്ള പൊതു പരീക്ഷകളുടെ നടത്തിപ്പിന് ഡയറക്ടർ ഓഫ് ജനറൽ എഡ്യുക്കേഷനെ പരീക്ഷാ കമ്മീഷണറായി നിയമിക്കും.

എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങൾ നിലവിലുള്ളതുപോലെ തുടരും. ഈ വിഭാഗങ്ങൾ ഡയറക്ടർ ഓഫ് ജനറൽ എഡ്യുക്കേഷന്റെ പരിധിയിലായിരിക്കും. മേഖല, ജില്ല, ഉപജില്ലാതലത്തിലുള്ള ആർ.ഡി.ഡി, എ.ഡി, ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ എന്നീ ഓഫീസ് സംവിധാനങ്ങൾ നിലവിലുള്ളതുപോലെ തുടരും.

ഹയർസെക്കൻഡറിതലം വരെയുള്ള സ്ഥാപനത്തിന്റെ മേധാവി പ്രിൻസിപ്പലായിരിക്കും. നിലവിലുള്ള ഹെഡ്‌മാസ്റ്റർ വൈസ് പ്രിൻസിപ്പാൾ ആകും. സ്‌കൂളിന്റെ പൊതു ചുമതലയും ഹയർസെക്കൻഡറി വിഭാഗത്തിന്റെ അക്കാദമിക് ചുമതലയും പ്രിൻസിപ്പാൾ വഹിക്കും.

ഹൈസ്‌കൂളിന്റെ നിലവിലുള്ള ഓഫീസ് സംവിധാനം ഹയർസെക്കൻഡറിക്കു കൂടി ബാധകമായ രീതിയിൽ പൊതു ഓഫീസായി മാറും. ശമ്പളവിതരണത്തിന് ഏകീകൃത സംവിധാനം വരുന്നതുവരെ നിലവിലുള്ള സംവിധാനം തുടരും.

ഹയർസെക്കൻഡറി ഇല്ലാത്ത സ്‌കൂളുകളിൽ നിലവിലുള്ള സമ്പ്രദായം അതേപടി തുടരും. ഏകീകരണവുമായി ബന്ധപ്പെട്ട് സമഗ്രമായ സ്‌പെഷ്യൽ റൂൾ ഉണ്ടാക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP