Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എം ജി രാജമാണിക്യത്തിന് പുതിയ പദവി; കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടറാകും; കാസർകോട് സോളാർ പാർക്കിന് ഭൂമി നല്കാനും മന്ത്രിസഭാ തീരുമാനം

എം ജി രാജമാണിക്യത്തിന് പുതിയ പദവി; കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടറാകും; കാസർകോട് സോളാർ പാർക്കിന് ഭൂമി നല്കാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി എം.ജി. രാജമാണിക്യത്തെ നിയമിക്കാൻ തീരുമാനിച്ചു. ഇന്നത്തെ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തു നിന്ന് രാജമാണിക്യത്തെ മാറ്റിയ തീരുമാനം ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. കെ.എസ്.ആർ.ടി.സിയ നഷ്ടത്തിൽ നിന്ന് കരയകയറ്റാനുള്ള പ്രവർത്തനങ്ങൾക്കിടെയാണ് അദ്ദേഹത്തെ മാറ്റിയത്.

സോളാർ പാർക്ക് നിർമ്മിക്കുന്നതിന് കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ 250 ഏക്ര ഭൂമി റിന്യൂവബിൾ പവർ കോർപ്പറേഷൻ ഓഫ് കേരളയ്ക്ക് ഉപ പാട്ടത്തിന് നൽകാൻ മന്ത്രിസഭാ അനുമതി നൽകി. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിക്ഷിപ്തമായിരിക്കും. ഇപ്പോൾ സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്ന ഭൂമിയിൽ സോളാർ പാർക്ക് മാത്രമേ നിർമ്മിക്കാവു എന്ന വ്യവസ്ഥയിലാണ് ഭൂമി പാട്ടത്തിന് നൽകുന്നത്.

കെ.എസ്.ഇ.ബിയുടെ പ്രസരണ സംവിധാനത്തിന്റെ വോൾട്ടേജ് വർധിപ്പിക്കാൻ കഴിയുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ ഏറനാട് ലൈൻസ് പാക്കേജ്, ഉത്തരമേഖല എച്ച്.ടി.എൽ.എസ് പാക്കേജ് എന്നീ പ്രവൃത്തികൾ കരാറുകാരെ ഏൽപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഏറനാട് ലൈൻസ് പാക്കേജിന് 455 കോടി രൂപയും ഉത്തരമേഖലാ പാക്കേജിന് 63 കോടി രൂപയുമാണ് ചെലവ്. ട്രാൻസ്ഗ്രിഡ് പദ്ധതി 2021 മാർച്ചിനു മുമ്പ് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 6375 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.

മറ്റു തീരുമാനങ്ങൾ

ഇടുക്കി ജില്ലയിലെ പത്തുചങ്ങല പ്രദേശത്ത് 40 വർഷത്തിലേറെയായി താമസിച്ച് കൃഷി ചെയ്തുവരുന്ന കുടുംബങ്ങൾക്ക് ജലവൈദ്യുത പദ്ധതി പ്രദേശത്തുനിന്ന് മൂന്നു ചെയിൻ വിട്ടുള്ള സ്ഥലത്ത് പട്ടയം നൽകാൻ തീരുമാനിച്ചു.

കേന്ദ്രസർക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ ഉപകേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കാൻ തത്വത്തിൽ തീരുമാനിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP