Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മദ്യത്തിന്റെ പൊതുവിൽപന നികുതി വർധന: ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും; സർക്കാർ വകുപ്പുകളുടെയും കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും ചെലവ് ചുരുക്കാൻ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതി: മന്ത്രിസഭായോഗ തീരുമാനങ്ങൾ

മദ്യത്തിന്റെ പൊതുവിൽപന നികുതി വർധന: ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും; സർക്കാർ വകുപ്പുകളുടെയും കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും ചെലവ് ചുരുക്കാൻ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതി: മന്ത്രിസഭായോഗ തീരുമാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്ഡൗൺ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുതിയ വരുമാന മാർഗം കണ്ടെത്തുന്നതിന്റെ ഭാഗമായി മദ്യത്തിന്റെ പൊതുവിൽപന നികുതി വർധിപ്പിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. കേരള പൊതുവിൽപന നികുതി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനാണ് ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്.

ബിയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനവും മറ്റ് വിഭാഗങ്ങളിൽ പെടുന്ന എല്ലാ മദ്യത്തിനും 35 ശതമാനവും നികുതി വർധിപ്പിക്കാനാണ് നിർദ്ദേശം.

ലോക്ഡൗൺ കാരണം സംസ്ഥാനത്തിന്റെ എല്ലാ പ്രധാന വരുമാന മാർഗങ്ങളും ഇല്ലാതായിരിക്കുകയാണ്. ലോട്ടറി വിൽപന നിർത്തലാക്കി. മദ്യശാലകൾ പൂട്ടി. ജി.എസ്.ടി. വരുമാനത്തിൽ വലിയ തോതിലുള്ള ഇടിവുണ്ടായി. ഈ സാഹചര്യത്തിൽ പുതിയ വരുമാന മാർഗം കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്.

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രയാസത്തിന്റെ സാഹചര്യത്തിൽ സർക്കാർ വകുപ്പുകളുടെയും കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും ചെലവ് ചുരുക്കുന്നതിനെപ്പറ്റി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ പ്രൊഫ. സുനിൽ മാണി അധ്യക്ഷനായ സമിതിയിൽ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിങ്ങ്, പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമവകുപ്പ് പ്രിൻസിപ്പൽസെക്രട്ടറി ബിശ്വനാഥ് സിഹ്ന, എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി സഞ്ജയ് കൗൾ എന്നിവർ അംഗങ്ങളാണ്. കേരള പബ്ലിക് എക്‌സ്‌പെൻഡിച്ചർ റിവ്യൂ കമ്മിറ്റി സെക്രട്ടറി എം. ചന്ദ്രദാസ് ഈ സമിതിയുടെ റിസോഴ്‌സ് പേഴ്‌സണായി പ്രവർത്തിക്കും.

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭ്യമാക്കി നിർമ്മിക്കുന്നതിന് 658 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകാൻ തീരുമാനിച്ചു.

സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് വ്യവസായ വകുപ്പ് തയ്യാറാക്കിയ പ്രത്യേക പാക്കേജായ ഭദ്രതയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. മൊത്തം 3,434 കോടി രൂപയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങൾക്ക് ലഭ്യമാക്കുക. കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ് ഈ ആശ്വാസ പാക്കേജ് നടപ്പാക്കുന്നത്.

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിലെ വിരമിച്ചവരും തുടർന്ന് വിരമിക്കുന്നവരുമായി സ്ഥരം ജീവനക്കാർക്ക് മുൻകാല പ്രാബല്യത്തോടെ റിട്ടയർമെന്റ് ആനുകൂല്യം ലഭ്യമാക്കുന്നതിന് കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു.

മാങ്കുളം ജലവൈദ്യുത പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന പുഴ പുറമ്പോക്കിലും നിക്ഷിപ്ത വനമായി പ്രഖ്യാപിക്കുന്ന പുറമ്പോക്കിലും അധിവസിക്കുന്ന 70ഓളം കുടുംബങ്ങൾക്ക് ആശ്വാസധനമായി ഏഴു കോടി രൂപ നൽകുന്നതിന് കെ.എസ്.ഇ.ബിക്ക് അനുമതി നൽകാൻ തീരുമാനിച്ചു.

1990 ഐ.എ.എസ് ബാച്ചിലെ അൽക്കേഷ് കുമാർ ശർമ്മ, ഡോ.വി. വേണു, ജി. കമലവർധന റാവു (കേന്ദ്ര ഡെപ്യൂട്ടേഷൻ), ശാരദ മുരളീധരൻ എന്നിവരെ ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP