Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയദുരിതാശ്വാസം: ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഓണക്കോടി; സർക്കാർ നിർമ്മിച്ച വീടുകളിൽ ഓണക്കാലത്ത് ഗൃഹപ്രവേശം; 60 വയസിന് മുകളിൽ പ്രായമുള്ള പട്ടികവർഗ്ഗക്കാർക്ക് ഓണക്കോടി നൽകും; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

പ്രളയദുരിതാശ്വാസം: ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഓണക്കോടി; സർക്കാർ നിർമ്മിച്ച വീടുകളിൽ ഓണക്കാലത്ത് ഗൃഹപ്രവേശം; 60 വയസിന് മുകളിൽ പ്രായമുള്ള പട്ടികവർഗ്ഗക്കാർക്ക് ഓണക്കോടി നൽകും; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയദുരിതാശ്വാസ ക്യാമ്പുകളിൽ നിലവിൽ താമസിക്കുന്നവർക്ക് ഓണക്കോടി നൽകാൻ മന്ത്രിസഭായോഗ തീരുമാനം. ഇതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കും. തുടർ നടപടികൾ അതത് ജില്ലാ കലക്ടർമാർ സ്വീകരിക്കും. പ്രളയ ദുരിതാശ്വാസമായി ബന്ധപ്പെട്ട് സർക്കാർ നിർമ്മിച്ചു നൽകിയ വീടുകളിൽ ഈ ഓണക്കാലയളവിൽ 'ഗൃഹപ്രവേശം' നടത്തും. ജില്ലാ ചുമതലയുള്ള മന്ത്രിമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തുക. 60 വയസ്സിനു മുകളിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സൗജന്യ ഓണക്കോടി നൽകാനും തീരുമാനമായി.

ഭെൽ ഓഹരികൾ ഏറ്റെടുക്കുന്നതിന് അനുമതി

ഭെൽ-ഇ.എം.എൽ സംയുക്ത സംരംഭത്തിലെ ഭെല്ലിന്റെ കൈവശമുള്ള ഓഹരികൾ സംസ്ഥാനം ഏറ്റെടുക്കുന്നതിനായി കേരള സർക്കാരും ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡും തമ്മിൽ വിൽപ്പന കരാർ ഒപ്പിടുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരട് വിൽപ്പനകരാർ മന്ത്രിസഭ അംഗീകരിച്ചു.

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡും കേരള സർക്കാരും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഭെൽ-ഇ.എം.എൽ. 2010 സപ്തംബറിലാണ് സംയുക്ത കമ്പനി രൂപീകൃതമായത്. നിലവിൽ ഭെല്ലിന് കമ്പനിയിൽ 51 ശതമാനവും കേരള സർക്കാരിന് 49 ശതമാനവും ഓഹരിയുമാണുള്ളത്. സംയുക്ത സംരംഭത്തിൽ നിന്ന് ഭെൽ ഒഴിവാകാനും ഓഹരികൾ വിൽക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ഓഹരികൾ വാങ്ങി കമ്പനി മുന്നോട്ടുകൊണ്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

ഗവൺമെന്റ് ലോ ഓഫീസർമാരുടെ മാസവേതനം വർധിപ്പിച്ചു

ജില്ലാ കോടതികളിലേയും കീഴ്‌കോടതികളിലേയും ഗവൺമെന്റ് ലോ ഓഫീസർമാരുടെ കൺസോളിഡേറ്റഡ് മാസവേതനം വർധിപ്പക്കാൻ തീരുമാനിച്ചു.

ജില്ലാ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ 87,500/, അഡീഷണൽ ഗവ. പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ 75,000/, അഡ്വക്കേറ്റ് ഫോർ ഡൂയിങ് ഗവൺമെന്റ് വർക്ക് 20,000/ എന്നിങ്ങനെയാണ് വർധന.

നിയമനങ്ങൾ /മാറ്റങ്ങൾ

സോഷ്യൽ പൊലീസിങ് ആൻഡ് ട്രാഫിക്കിന്റെ എ.ഡി.ജി.പി ആർ.ശ്രീലേഖയെ ട്രാൻസ്‌പോർട്ട് കമ്മീഷണറായി മാറ്റി നിയമിച്ചു.മുസിരിസ് പ്രോജക്ട്‌സ് ലിമിറ്റഡിന്റെ കൺസൾട്ടന്റായി സേവനമനുഷ്ഠിച്ചു വരുന്ന പ്രൊഫ. കേശവൻ വെളുത്താട്ടിനെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ ദി ഹെറിറ്റേജ് ഓഫ് കോസ്റ്റൽ കേരളയുടെ ഡയറക്ടറായി നിയമിക്കും.

ഹൈക്കോടതി അഡീഷണൽ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ്ബാബു തോമസിന്റെ നിയമന കാലാവധി 09-09-2019 മുതൽ മൂന്നുവർഷത്തേക്കു കൂടി ദീർഘിപ്പിച്ചു.ഹൈക്കോടതി സീനിയർ ഗവ. പ്ലീഡറായി എൻ. ദീപയെ നിയമിച്ചു.

തസ്തികകൾ

താമരശ്ശേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിനെ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയായി പരിവർത്തനം ചെയ്യും. ഇതിന്റെ ഭാഗമായി 11 തസ്തികകൾ ക്രമീകരിക്കാൻ തീരുമാനിച്ചു.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഓരോ റേഞ്ചിലും ഒന്നു വീതം 4 ലീഗൽ അഡൈ്വസർ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. നിലവിലെ 8 അഡീഷണൽ ലീഗൽ അഡൈ്വസർ തസ്തികകൾ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയാക്കി പുനർനാമകരണം ചെയ്യാനും തീരുമാനിച്ചു.

തിരുവനന്തപുരം സർക്കാർ ഡന്റൽ കോളേജിന്റെ ഭാഗമായുള്ള ഡെന്റൽ ലാബിന്റെ പ്രവർത്തനത്തിന് ഡന്റൽ മെക്കാനിക്ക് ഗ്രേഡ് ഒന്നിൽ ഒരു തസ്തികയും ഡെന്റൽ മെക്കാനിക്ക് ഗ്രേഡ് 2 ൽ 5 തസ്തികകളും കാഷ്വൽ സ്വീപ്പർ, സെക്യൂരിറ്റി വിഭാഗങ്ങളിൽ രണ്ട് വീതം തസ്തികകളും സൃഷ്ടിക്കാൻ തീരുമാനിച്ചു.

കണ്ണൂർ ജില്ലയിൽ കിൻഫ്രയുടെ സ്ഥലമെടുപ്പ് ജോലികൾ നടത്താൻ സ്‌പെഷ്യൽ തഹസിൽദാർ ലാന്റ് അക്വിസിഷന്റെ ഒരു യൂണിറ്റ് തുടങ്ങും. ഇതിന് 11 തസ്തികകൾ സൃഷ്ടിക്കും. സ്‌പെഷ്യൽ തഹസിൽദാർ -1, ജൂനിയർ സൂപ്രണ്ട് / വാല്യൂവേഷൻ അസിസ്റ്റന്റ് -2, റവന്യൂ ഇൻസ്‌പെക്ടർ - 2, സീനിയർ ക്ലാർക്ക് / എസ്.വി.ഒ - 2, ക്ലാർക്ക് / വില്ലേജ് അസിസ്റ്റന്റ് - 2, സർവെയർ - 2 എന്നിങ്ങനെയാണ് 11 തസ്തികകൾ.

അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിനെ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയായി പരിവർത്തനം ചെയ്യാൻ തീരുമാനിച്ചു.കോട്ടക്കൽ വൈദ്യരത്‌നം പി.എസ്. വാരിയർ ആയുർവേദ മെഡിക്കൽ കോളേജിൽ ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി സീറ്റുകളുടെ എണ്ണം 50-ൽ നിന്നും 60 ആയി വർധിപ്പിക്കാൻ തീരുമാനിച്ചു.കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ അനുവദിക്കാൻ തീരുമാനിച്ചു. ദേശീയപാത അഥോറിറ്റിക്കു വേണ്ടി രൂപീകരിച്ചിട്ടുള്ള 39 ലാന്റ് അക്വിസിഷൻ യൂണിറ്റുകൾക്ക് 31-03-2020 വരെ തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP