Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എം.സുകുമാരന്റെ കുടുംബത്തിന് ധനസഹായം; പ്രതിമാസം 4000 രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

എം.സുകുമാരന്റെ കുടുംബത്തിന് ധനസഹായം; പ്രതിമാസം 4000 രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എം. സുകുമാ രന്റെ ഭാര്യ മീനാക്ഷിക്ക് പ്രതിമാസം നാലായിരം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.പ്രമുഖ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും വിധവകൾക്കും ആശ്രിതർക്കും സഹായം നൽകുന്ന പദ്ധതി യിൽ ഉൾപ്പെടുത്തി യാണ് ഈ ധനസഹായം അനുവദിച്ചത്.

എറ ണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ പുഴ പുറമ്പോക്ക് വടുതല ജനകീയ കോളനി യിൽ രണ്ടുമുതൽ നാലു സെന്റു വരെ ഭൂമി യിൽ താമ സി ക്കുന്ന 179 കുടുംബങ്ങൾക്ക് വീട ് നിർമ്മാ ണത്തിനു വേണ്ടി സ്ഥലം പതിച്ചു നൽകാൻ തീരുമാനിച്ചു. പട്ടയ ഭൂമി വീടിനല്ലാതെ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ പാടില്ല. ശേഷി ക്കുന്ന പുഴപുറമ്പോക്ക് ഭൂമിയെ കൈയേറ്റങ്ങ ളിൽ നിന്നും സംരക്ഷിക്കുന്നതിന് കൊച്ചി കോർപ്പറേ ഷൻ സംരക്ഷണ ഭിത്തി നിർമ്മി ക്കേണ്ടതാ ണ്. അതിനുശേഷമേ പട്ടയം അനുവദി ക്കാൻ പാടുള്ളൂ എന്നാണ് തീരുമാനം.

ആറളം ഫാമിങ് കോർപ്പറേ ഷ നിലെ തൊഴിലാ ളികൾക്കും ജീവന ക്കാർക്കും സ്വയം വിരമിക്കൽ പദ്ധതി തുടർന്നും അനുവദി ക്കാൻ തീരുമാ നിച്ചു. ഇതിനുവേണ്ടി സർക്കാർ 11.93 കോടി രൂപ അനുവദി ക്കും.സംസ്ഥാന പിന്നോക്ക കോർപ്പറേഷൻ ജീവനക്കാർക്ക് 2014 ജൂലൈ മുതൽ ശമ്പള പരി ഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചു.എക്‌സൈസ് വകുപ്പിൽ അഡീഷണൽ എക്‌സൈസ് കമ്മീഷണർ (ഭരണം)തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

തിരുവനന്തപുരം ആനയറയിൽ കെ.എസ്.ആർ.ടി.സി യുടെ കൈവശമുള്ള മൂന്നര ഏക്ക റിൽ 1.78 ഏക്കർ സി. എൻ.ജി / എൽ. എൻ.ജി. ടെർമി നൽ സ്ഥാപിക്കുന്നതിന്ഇന്ത്യൻ ഓയിൽ കോർപ്പറേഷന് പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.ഒഡെപെക്കിൽ പി.എ സ്. സി. മുഖേ നയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച  മുഖേനയുംജോലി ലഭിച്ച 6 പേർക്ക് ശമ്പള പരി ഷ്‌കരണം അനുവ ദിക്കാൻ തീരുമാനി ച്ചു.ബൗദ്ധിക സ്വത്തവകാശവും ബന്ധപ്പെട്ട വിഷയങ്ങളും നിയമ വകുപ്പ നിയമ വകുപ്പിൽ നിന്ന് ശാസ്ത്ര-സാങ്കേതിക വകുപ്പിലേക്ക് മാറ്റാൻ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP