Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി.ആർ.പ്രേംകുമാറിനെ നിയമിക്കുക വാണിജ്യ-വ്യവസായ വകുപ്പ് സെക്രട്ടറിയായി; മന്ത്രിസഭയുടെ തീരുമാനം സർവ്വേ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരുവിഭാഗം പ്രതിഷേധം അറിയിച്ചതിന് പിന്നാലെ; സംസ്ഥാനത്ത് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ രൂപീകരിക്കാനും തീരുമാനം

വി.ആർ.പ്രേംകുമാറിനെ നിയമിക്കുക വാണിജ്യ-വ്യവസായ വകുപ്പ് സെക്രട്ടറിയായി; മന്ത്രിസഭയുടെ തീരുമാനം സർവ്വേ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരുവിഭാഗം പ്രതിഷേധം അറിയിച്ചതിന് പിന്നാലെ; സംസ്ഥാനത്ത് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ രൂപീകരിക്കാനും തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർവ്വേ ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റിയ വി.ആർ.പ്രേംകുമാർ ഐഎഎസിനെ വാണിജ്യ-വ്യവസായ വകുപ്പ് സെക്രട്ടറിയായി നിയമിക്കും. ഇന്ന ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പ്രേംകുമാറിനെ സർവ്വേ ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള തീരുമാനത്തിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം ശക്തമായി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് പുതിയ നിയമനം നൽകിയിരിക്കുന്നത്. പ്രേംകുമാറിനെ മാറ്റിയതിൽ പ്രതിഷേധിച്ച് റവന്യൂ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി വി.വേണു അവധിക്ക് അപേക്ഷ നൽകിയിരുന്നു.

സംസ്ഥാനത്ത് കേരള സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ രൂപീകരിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക-സാമൂഹികരംഗത്തെ വളർച്ച കൃത്യമായി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന് രൂപം നൽകുന്നത്. കോഴിക്കോട് ജില്ലയിലുണ്ടായ പക്ഷിപ്പനിയെ തുടർന്ന് പക്ഷികളെ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു കോഴിയെ വളർത്തിയ കർഷകർക്ക് വലിയ കോഴിക്ക് 200 വീതവും ചെറിയ കോഴിക്ക് നൂറ് രൂപ വീതവും നഷ്ടപരിഹാരം നൽകും.

മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങൾ

സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ രൂപീകരിക്കുന്നു

കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ചു. കേരളത്തിന്റെ വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിൽ കൃഷി, വ്യവസായം, പശ്ചാത്തല സൗകര്യം, ധനകാര്യം മുതലായ രംഗങ്ങളിലെ സ്ഥിതിവിവരക്കണക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനാണ് കമ്മീഷൻ രൂപീകരിക്കുന്നത്. ദേശീയതലത്തിൽ ആഭ്യന്തര വരുമാനത്തിന്റെ ത്രൈമാസ കണക്കുകൾ പ്രസിദ്ധീകരിക്കുമ്പോൾ സംസ്ഥാനത്ത് ആഭ്യന്തര വരുമാനത്തിന്റെ കൃത്യമായ കണക്ക് ലഭിക്കാൻ രണ്ടുവർഷമെടുക്കുന്ന സ്ഥിതിയുണ്ട്.

മാത്രമല്ല, കേരളത്തിലെ നിക്ഷേപത്തിന്റെ തോത്, സ്വകാര്യ ഉപഭോക്തൃ ചെലവ്, സംസ്ഥാന വരുമാനത്തിന്റെ വിനിയോഗം എന്നിവ കണക്കാക്കപ്പെടുന്നുമില്ല, ഇതുകാരണം സർക്കാർ തലത്തിൽ നയരൂപീകരണത്തിനും ഗവേഷകർക്ക് വിശകലനത്തിനും പ്രയാസം നേരിടുന്നുണ്ട്. ഇതൊഴിവാക്കാനാണ് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ രൂപീകരിക്കുന്നത്.

ദേശീയ സ്ഥിതിവിവര കമ്മീഷന്റെ മുൻ ആക്ടിങ് ചെയർമാൻ പി.സി. മോഹനനെ കമ്മീഷൻ ചെയർമാനായി നിയമിക്കും. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് മുൻ ഡയറക്ടർ മീരാ സാഹിബ് കമ്മീഷനിലെ മുഴുവൻ സമയ അംഗവും ബാംഗ്ലൂർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്‌സ് ഇൻസ്റ്റിറ്റ്യൂട്ട് വകുപ്പ് മേധാവി ഡോ. മധുര സ്വാമിനാഥൻ, ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റൂറൽ ഡവല്‌മെന്റിലെ ഫാക്കൽറ്റി അംഗം ഡോ. വി. സുർജിത്ത് വിക്രമൻ എന്നിവർ പാർട് ടൈം അംഗങ്ങളുമായിരിക്കും. മൂന്നു വർഷമാണ് കമ്മീഷന്റെ കാലാവധി.

പക്ഷിപ്പനി: കർഷകർക്ക് നഷ്ടപരിഹാരം

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിലും വേങ്ങേരിയിലും പക്ഷിപ്പനി മൂലം ചാവുകയും കൊല്ലേണ്ടിവരികയും ചെയ്ത കോഴികളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു. രണ്ടുമാസത്തിലധികം പ്രായമായ പക്ഷികൾക്ക് 200 രൂപ വീതവും രണ്ടുമാസത്തിൽ താഴെയുള്ള പക്ഷികൾക്ക് 100 രൂപ വീതവും അനുവദിക്കും. രോഗബാധിത പ്രദേശത്ത് നശിപ്പിച്ച മുട്ടയൊന്നിന് 5 രൂപ നിരക്കിലും നഷ്ടപരിഹാരം നൽകും.

തസ്തിക നിയമനങ്ങൾ

സംസ്ഥാന യുവജനക്ഷേമ ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കാൻ തീരുമാനിച്ചു.
കേരള പ്രവാസി കേരളീയ ക്ഷേമബോർഡിലെ ഉദ്യോഗസ്ഥരുടെ നിയമനം പി.എസ്.സി മുഖേന നടത്തുന്നതിന് ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു.

കെ.എസ്‌ഐ.ഡി.സി നടപ്പാക്കുന്ന ലൈഫ് സയൻസ് പാർക്ക്, ഇലക്ട്രോണിക് ഹാർഡ് വേർ പാർക്ക് എന്നിവ ഉൾപ്പെടെയുള്ള മെഗാ പ്രൊജക്റ്റുകൾക്ക് രണ്ടു പ്രത്യേക ഉദ്ദേശ കമ്പനികൾ (എസ്‌പി.വി) രൂപീകരിക്കുന്നതിനുള്ള മെമോറാണ്ഡം ഓഫ് അസോസിയേഷന്റെയും ആർട്ടിക്കിൾ ഓഫ് അസോസിയേഷന്റെയും കരടിന് മന്ത്രിസഭ അംഗീകാരം നൽകി.

കേരാഫെഡിന്റെ കരുനാഗപ്പള്ളി ഫാക്ടറിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 25 കാഷ്വൽ തൊഴിലാളികളെ നിലവിൽ ഒഴിവുള്ള വർക്കർ തസ്തികയിൽ മറ്റുവിധത്തിൽ യോഗ്യരാണെങ്കിൽ പ്രത്യേക കേസായി പരിഗണിച്ച് സ്ഥിരപ്പെടുത്താൻ കേരഫെഡ് ഭരണസമിതിക്ക് അനുമതി നൽകി.

കേരള മിനറൽസ് ആൻഡ് മെറ്റൽസിലെ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റിലേക്ക് 8 സ്ഥിരം തസ്തികകൾ സൃഷ്ടിക്കുന്നതിനും ഇതിലേക്ക് നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ പ്രത്യേക കേസായി പരിഗണിച്ച് സ്ഥിരപ്പെടുത്താൻ അനുമതി നൽകുന്നതിനും തീരുമാനിച്ചു.
കവളപ്പാറ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട മങ്ങാട്ടുതൊടിക വീട്ടിൽ അനീഷിന്റെ ഭാര്യ അശ്വതി സുകുമാരന് മലപ്പുറം ജില്ലയിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നിയമനം നൽകുന്നതിന് തീരുമാനിച്ചു.
പുതിയ തസ്തികകൾ

സൈനിക ക്ഷേമ വകുപ്പിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസർമാരുടെ 9 സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് തസ്തികകൾ സൃഷ്ടിക്കുക.

നിർത്തലാക്കിയ കോഴിക്കോട് വികസന അഥോറിറ്റിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരായ 6 പേരെ തദ്ദേശസ്വയംഭരണ എഞ്ചിനീയറിങ് സർവ്വീസിലേക്ക് അതത് തസ്തികയിലെ ജൂനിയർ മോസ്റ്റ് എന്ന നിബന്ധനയിൽ ലയിപ്പിക്കാൻ തീരുമാനിച്ചു.
സംസ്ഥാനത്തെ വിവിധ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 149 അദ്ധ്യാപക തസ്തികകൾ അടുത്ത അധ്യയന വർഷത്തിൽ സൃഷ്ടിക്കാൻ തീരുമാനിച്ചു. സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് വൈപ്പിൻ, സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് നിലമ്പൂർ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ തസ്തിക ഉൾപ്പെടെയാണിത.

പട്ടികജാതി വികസന വകുപ്പിനു കീഴിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന ക്രസ്റ്റിൽ 8 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
35-ാമത് ദേശീയ ഗെയിംസിൽ റോവിങ്ങിൽ സ്വർണം നേടിയ അഞ്ജലി രാജിന് എൽ.ഡി.ക്ലാർക്കിന്റെ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകാൻ തീരുമാനിച്ചു.

നിയമനം

അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് പി.എം. അലി അസ്ഗർ പാഷയെ സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു.
വി.ആർ. പ്രേംകുമാറിനെ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറായി നിയമിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP