Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടിവെള്ളവും അരി വിതരണവും തെരഞ്ഞെടുപ്പ് ഓഫിസർ തടഞ്ഞെന്ന് മുഖ്യമന്ത്രി; ചീഫ് ഇലക്ടറൽ ഓഫിസർക്കെതിരെ പ്രതിഷേധവുമായി മന്ത്രിസഭ; ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന് വിമർശനം

കുടിവെള്ളവും അരി വിതരണവും തെരഞ്ഞെടുപ്പ് ഓഫിസർ തടഞ്ഞെന്ന് മുഖ്യമന്ത്രി; ചീഫ് ഇലക്ടറൽ ഓഫിസർക്കെതിരെ പ്രതിഷേധവുമായി മന്ത്രിസഭ; ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന് വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫിസർക്കെതിരെ പ്രതിഷേധവുമായി മന്ത്രിസഭ രംഗത്തെത്തി. ചീഫ് ഇലക്ടറൽ ഓഫിസർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് മന്ത്രിസഭയോഗം വിമർശിച്ചു. പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ കുടിവെള്ള വിതരണം പോലും നിർത്തിവയ്ക്കുന്ന സാഹചര്യമാണ്. ഇങ്ങനെ തുടരാനാകില്ലെന്നും ചീഫ് ഇലക്ടറൽ ഓഫിസർക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ കുടിവെള്ള വിതരണംപോലും തടസപ്പെടുത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കടുത്ത ജലക്ഷാമം നേരിടുന്നതിനിടെ കൊല്ലത്ത് കുടിവെള്ള വിതരണംപോലും നിർത്തിവെക്കേണ്ടിവന്നു. ജനങ്ങൾ കടുത്ത ദുരിതമാണ് ഇതുമൂലം അനുഭവിക്കുന്നത്. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയുള്ള ഇത്തരം പ്രവർത്തനങ്ങളോട് ഒരുതരത്തിലും യോജിക്കാനാവില്ല. ഇതിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ ഉടൻ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് ഇലക്ട്രൽ ഓഫീസർ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന വിമർശമാണ് മന്ത്രിസഭാ യോഗത്തിൽ ഉയർന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ സൗജന്യ അരി വിതരണം അടക്കമുള്ളവ തടസപ്പെട്ടുവെന്നാണ് വിമർശം. അതേസമയം, കേരള സർക്കാരിന്റെ സൗജന്യ അരി വിതരണം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്.

ഏപ്രിൽ ഒന്ന് മുതൽ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി അരി നല്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവും പുറത്തിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് ഇലക്ട്രൽ ഓഫീസർക്കെതിരെ വിമർശനവുമായി മന്ത്രിസഭ രംഗത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP