Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൗരത്വ നിയമത്തിനെതിരെ മലപ്പുറത്തെ പള്ളി മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ; ജുമഅ നമസ്‌കാരത്തിലെ ഖുത്തുബയിലും ആശങ്കയറിയിച്ച് ഖത്തീബുമാർ

പൗരത്വ നിയമത്തിനെതിരെ മലപ്പുറത്തെ പള്ളി മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ; ജുമഅ നമസ്‌കാരത്തിലെ ഖുത്തുബയിലും ആശങ്കയറിയിച്ച് ഖത്തീബുമാർ

ജംഷാദ് മലപ്പുറം

മലപ്പുറം: പൗരത്വ നിയമത്തിനെതിരെ മലപ്പുറത്തെ പള്ളി മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ. വെള്ളിയാഴ്‌ച്ചയായ ഇന്ന് ജുമഅ നമസ്‌കാരത്തിലെ ഖുത്തുബയിലും ആശങ്കയറിയിച്ച് ഖത്തീബുമാർ. ജില്ലയിലെ വിവിധ മേഖലകളിലെ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ബഹുജന പ്രക്ഷോഭമെന്ന രീതിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. പൗരത്വ നിയമത്തിനെതിരെ പാലത്തിങ്ങൽ സംയുക്ത മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നായർകുളം, കൊട്ടന്തല, പാലത്തിങ്ങൽ, പള്ളിപ്പടി, കരിങ്കല്ലത്താണി പ്രദേശങ്ങളിലെ മഹല്ലുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധം തീർത്തത്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലെത്തിയ പ്രകടനം പാലത്തിങ്ങൽ എ.എം.സ്‌കൂൾ ഗ്രൗണ്ടിൽ ഒരുമിച്ച് ബഹുജന പ്രതിഷേധം തീർക്കുകയായിരുന്നു.

പ്രകടനത്തിന് സി. ചേക്കുട്ടി ഹാജി, പി.വി. ഹാഫിസ് മുഹമ്മദ്, എം.മുഹമ്മദ് കുട്ടി മുൻഷി, കെ.പി.ഹസൻ ജിഫ്രി തങ്ങൾ, പാട്ടശേരി അബ്ദുറഷീദ് എന്ന കുഞ്ഞൻ, കുഞ്ഞിമുഹമ്മദ് മന്നാനി, മുഹമ്മദ് മന്നാനി, എം.അഹമ്മദലി ബാവ, കരീം മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി. ഇതിന് സമാനമായ രീതിയിൽ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സമാനമായ പ്രകടനങ്ങൾ നടന്നു.
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സൗത്ത്‌കോഡൂർ റൈഞ്ച് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷൻ ഉജ്ജ്വലപ്രതിഷേധ റാലി സംഘടിപ്പിച്ചു. വലിയാട്, ആൽപ്പറ്റക്കുളമ്പ്, പുളിയാട്ടുകുളം, ഒറ്റത്തറ, കോങ്കയം, താണിക്കൽ, ഈസ്റ്റ്‌കോഡൂർ, ചാഞ്ഞാൽ എന്നി എട്ട് മഹല്ല് ജമാഅത്തുകളുടെ ആഭിമുഖ്യത്തിലാണ് റാലി നടത്തിയത്.

ആയിരങ്ങൾ പങ്കെടുത്ത റാലി വലിയാട്ടിൽ നിന്നും ആരംഭിച്ച് ചൊളൂർ വഴി ഈസ്റ്റ്‌കോഡൂരിൽ ചുറ്റി താണിക്കലിൽ സമാപിച്ചു. റാലിയിൽ മഹല്ല്് ജമാഅത്ത് ഭാരവാഹികൾ, ഖത്തീബുമാർ, മദ്രസാഅദ്ധ്യാപകർ മുതലയാവർ അണിനിരന്നു. ജംയത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി കെ.ടി. ഹുസൈൻകുട്ടി മുസ് ലിയാർ, താണിക്കൽ ഖത്തീബ് ടി.എം. അബ്ദുല്ലാഹ് ബാഖവി എന്നിവർ സംസാരിച്ചു.സംഘാടകസമിതി ഭാരവാഹികളായ പാന്തൊടി മുഹമ്മദ് ഉസ്മാൻ, ഓടക്കൽ അബ്ദുള്ളക്കുട്ടി, പാന്തൊടി അബ്ദുറസാഖ്, റൈഞ്ച് ജംയത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് എംപി. അബ്ദുൽലത്തീഫ് ഫൈസി, സി.എച്ച്. ഹസ്സൻഹാജി, കെ.എൻ.എ. ഹമീദ്, കെ. മമ്മുദു, കെ.കെ. മുനീർ, നെച്ചിത്തടത്തിൽ മൊയ്തീൻഹാജി, കെ.എം. സുബൈർ, മുഹമ്മദ് മച്ചിങ്ങൽ, പറവത്ത് ഫാസിർ, എംപി. അബ്ദുറഹ്മാൻ മുസ് ലിയാർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

പൗരത്വ നിയമത്തിന്റെ രക്തസാക്ഷികൾക്ക് ഫ്രറ്റേണിറ്റി അഭിവാദ്യം അർപ്പിച്ചു. മലപ്പുറത്ത് മോദി-അമിത്ഷാ കോലം കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ജില്ല ജനറൽ സെക്രട്ടറി എം ഫയാസ് ഹബീബ്, ജില്ല കമ്മിറ്റി അംഗങ്ങളായ അജ്മൽ കോഡൂർ, നബീൽ അമീൽ, അഖിൽ നാസിം, ഡാനിഷ് മൈലപ്പുറം, എൻ.കെ ഹാബീൽ, ദിൽഷാൻ കരുവാട്ടിൽ, പി അസ്ലം എന്നിവർ നേതൃത്വം നൽകി. പൗരത്വം ഔദാര്യമല്ല,ജനാധിപത്യ സമരം അടിച്ചമർത്താനാവില്ല എന്ന ശീർഷകത്തിൽ നാടൊട്ടുക്കും എസ് വൈ എസ് നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധറാലി ആനമങ്ങാട് ടൗണിൽ നടന്നു. കേര മുസ്ലിം ജമാഅത്ത് നേതാക്കളായ അബൂബക്കർ ബാഖവി, ഉമർ സഖാഫി, ഇബ്‌റാഹീം മുസ്ലിയാർ അബൂബക്കർ മുസ്ലിയാർ എസ് വൈ എസ് സാരഥികളായ ഷിഹാബ് സൈനി, മുസ്തഫസഖാഫി, നാസർ സഖാഫി നേതൃത്വം നൽകി.മുഖ്യ പ്രഭാഷണം എസ് വൈ എസ് പെരിന്തൽമണ്ണ സോൺ സെക്രട്ടറി ജഅഫർ അഹ്‌സനി നിർവഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP