Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ബില്ലിനെതിരായ ആസാദി മുദ്രാവാക്യം വിവാഹ വേദിയിലും ; ആസാദി മുദ്രാവാക്യം പുയ്യാപ്ല നീട്ടിവിളിക്കുമ്പോൾ ചിരിച്ചുകൊണ്ട് ഏറ്റുവിളിച്ച് നവവധുവും കൂട്ടരും; മലപ്പുറത്തെ വൈറലായ വിവാഹം

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം :പൗരത്വ ബില്ലിനെതിരായ ആസാദി മുദ്രാവാക്യം ഏറ്റുചൊല്ലി മലപ്പുറത്തെ വിവാഹവീടുകളും. വിവാഹവീട്ടിൽ പുയ്യാപ്ല നീട്ടിചൊല്ലുന്ന ആസാദി മുദ്രാവാക്യം ഏറ്റുചൊല്ലുന്ന ബീവിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത്. വിവാഹ വീട്ടിൽനിന്ന് വരൻ മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നത് വധുവും മറ്റുള്ളവരും ഏറ്റുചൊല്ലുന്നതും വീഡിയോയിൽ കാണാം.

കേന്ദ്ര സർവകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒത്തുചേർന്ന് പ്രകടനവും തെരുവുനാടകവുമൊക്കെ സംഘടിപ്പിച്ചത് മറ്റൊരു വിശേഷം.

പൗരത്വബിൽ പ്രതിഷേധം ഉൾപ്പെടുത്തിയ ഒട്ടേറെ 'സേവ് ദ് ഡേറ്റ്' ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.മലപ്പുറം കരുവാരകുണ്ട് പുൽവെട്ടിയിലെ കൊറ്റങ്ങോടൻ അഹ്‌സൻ തന്റെ വിവാഹപ്പന്തലിൽനിന്ന് വിളിക്കുന്ന ഹിന്ദി മുദ്രാവാക്യങ്ങൾക്ക് വധു സുമയ്യ പർവീണും മറ്റുള്ളവരും 'ആസാദി' എന്ന് ഏറ്റുവിളിക്കുന്ന വിഡിയോ ആണ് പുതിയ ഹിറ്റ്.

ഡൽഹി സർവകലാശാലാ വിദ്യാർത്ഥിയായിരുന്ന അഹ്‌സൻ ഇപ്പോൾ മധ്യപ്രദേശിലാണ് ജോലി ചെയ്യുന്നത്. സുമയ്യ ബെംഗളൂരു അസിം പ്രേംജി സർവകലാശാലയിൽ എംഎ വിദ്യാർത്ഥിനിയാണ്. 'സിഎഎ എൻആർസി തള്ളിക്കളയുക', 'ഇന്ത്യ ജയിക്കട്ടെ' എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഇവർ കയ്യിലേന്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP