Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വഭേദഗതി നിയമത്തിൽ നിന്നും രക്ഷനേടാൻ ഞായറാഴ്‌ച്ച മദ്രസകളിൽ പ്രാർത്ഥനയ്ക്ക് ആഹ്വാനം; പതിനായിരത്തോളം മദ്രസകളിലെ 12 ലക്ഷത്തോളം വിദ്യാർത്ഥികളും ഒരു ലക്ഷം മുഅല്ലിംകളും രക്ഷിതാക്കളും പങ്കാളികളാവും; പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകിയത് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്

പൗരത്വഭേദഗതി നിയമത്തിൽ നിന്നും രക്ഷനേടാൻ ഞായറാഴ്‌ച്ച മദ്രസകളിൽ പ്രാർത്ഥനയ്ക്ക് ആഹ്വാനം; പതിനായിരത്തോളം മദ്രസകളിലെ 12 ലക്ഷത്തോളം വിദ്യാർത്ഥികളും ഒരു ലക്ഷം മുഅല്ലിംകളും രക്ഷിതാക്കളും പങ്കാളികളാവും; പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകിയത് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്

ജംഷാദ് മലപ്പുറം

മലപ്പുറം: പൗരത്വഭേദഗതി നിയമ പ്രതിസന്ധികളിൽ നിന്നും രക്ഷതേടി ഞായറാഴ്‌ച്ച മദ്‌റസകളിൽ പ്രാർത്ഥന ചെയ്യാൻ ആഹ്വാനം. പതിനായിരം വരുന്ന അംഗീകൃത മദ്‌റസകളിലെ 12 ലക്ഷത്തോളം വിദ്യാർത്ഥികളും ഒരു ലക്ഷം മുഅല്ലിംകളും നിരവധി രക്ഷിതാക്കളും പ്രാർത്ഥനയിൽ പങ്കാളികളാവും. പൗരത്വഭേദഗതി നിയമം മൂലവും മറ്റും രാജ്യം നേരിടുന്ന പ്രതിസന്ധികളിൽ നിന്നും അതുവഴി സമൂഹത്തിനുണ്ടാവുന്ന വിപത്തുകളിൽ നിന്നും രക്ഷതേടിയാണ് ഞായറാഴ്‌ച്ച മദ്‌റസകളിൽ പ്രാർത്ഥന നടത്താൻ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് തീരുമാനിച്ചത്.

പതിനായിരം വരുന്ന അംഗീകൃത മദ്‌റസകളിലെ 12 ലക്ഷത്തോളം വിദ്യാർത്ഥികളും ഒരു ലക്ഷം മുഅല്ലിംകളും നിരവധി രക്ഷിതാക്കളും പ്രാർത്ഥനയിൽ പങ്കാളികളാവും. യാസീൻ സൂറത്ത് ഓതിയും നാരിയത്ത് സ്വലാത്ത് ചൊല്ലിയുമാണ് പ്രാർത്ഥന നടത്തുക. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, വൈസ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ സി.കെ.എം. സ്വാദിഖ് മുസ്ലിയാർ, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാർ, ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ എന്നിവരുടെ ആഹ്വാന പ്രകാരമാണ് നാളെ പ്രാർത്ഥന നടക്കുന്നത്.

അതേ സമയം മലപ്പുറം പെരുവള്ളൂർ പഞ്ചായത്ത് മതേതര ജനാധിപത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പൗരത്വബില്ലിനെതിരെ മതേതരത്വ സംരക്ഷണ സമ്മേളനം നടത്തി. പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൗരത്വ ബിൽ പാസായതിനു പിന്നിൽ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കുറ്റകരമായ നിശബ്ദതയാണെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾ ഫാസിസത്തോടുള്ള ഭയത്തെ ഒരു പരിധിവരെ പ്രതിരോധിക്കുന്നതാണ്.പൗരത്വ നിയമം നിലവിൽ മുസ്ലീങ്ങളെയും തുടർന്ന് ദളിതുകൾ, ആദിവാസികൾ തുടങ്ങി എല്ലാ വിഭാഗം അധസ്ഥിത ജനങ്ങളുടെയും അവകാശങ്ങളെ വേട്ടയാടാനുള്ള ഭരണകൂടത്തിന്റെ ചട്ടുകമായി മാറും.ബാബരി മസ്ജിദ് വിധി സൃഷ്ടിച്ച അരക്ഷിതാവസ്ഥയാണ് ന്യൂനപക്ഷ ജനവിഭാഗങ്ങളെ പ്രക്ഷോഭ സമരങ്ങൾക്ക് മുന്നിട്ടിറങ്ങാൻ പ്രേരിപ്പിച്ചത്.

പൗരത്വ നിയമം സർക്കാർ നടപ്പിലാക്കി തുടങ്ങിയാൽ സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം എന്ന മുദ്രാവാക്യമായിരിക്കും രാജ്യത്തുടനീളം മുഴങ്ങുക. ആർഎസ്എസിനെ ചോദ്യം ചെയ്യുന്ന ആരും സംഘപരിവാർ വിഭാവനം ചെയ്യുന്ന ഭൂപടത്തിൽ പുറത്താകുന്ന അവസ്ഥയാണുള്ളതെന്നും പൗരന്റെ അന്തസ്സിന്റെ പ്രശ്നമാണ് ഇതെന്നും മുസ്ലിം പ്രശ്നമായി ഇതിനെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വ സംരക്ഷണ സമിതി ചെയർമാൻ പി ടി ഗോവിന്ദൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം, പി കെ അബ്ദുല്ല ഫൈസി, എ സി അബ്ദുറഹ്മാൻ ഹാജി,കെ കുഞ്ഞിക്കുട്ടൻ, ഇരുമ്പൻ സൈദലവി, എൻജിനീയർ മൊയ്തീൻകുട്ടി, കാവുങ്ങൽ ഇസ്മായിൽ, ഡോ മുഹമ്മദ്, ടി പി അസൈൻ മാസ്റ്റർ, പി പി സൈതലവി, കെ സി മൊയ്തീൻ കുട്ടി, ചൊക്ലി ബീരാൻ ഹാജി, ടി കെ സുൽഫിക്കറലി, ചെമ്പൻ ലത്തീഫ്, എം എസ് സജി, സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP