Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202122Friday

സി.എം.രവീന്ദ്രന് ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജില്ല; പരിശോധനകൾ തുടരുകയാണെന്ന് ഡോക്ടർമാർ; വെള്ളിയാഴ്ച ഇഡിയുടെ മുന്നിൽ ഹാജരാകാനിരിക്കെ രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ബുധനാഴ്ച

സി.എം.രവീന്ദ്രന് ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജില്ല; പരിശോധനകൾ തുടരുകയാണെന്ന് ഡോക്ടർമാർ; വെള്ളിയാഴ്ച ഇഡിയുടെ മുന്നിൽ ഹാജരാകാനിരിക്കെ രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ബുധനാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. രവീന്ദ്രന് ഇന്നും പരിശോധനകൾ തുടരുകയാണെന്നാണ് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടർമാർ പറയുന്നത്. ബുധനാഴ്ചയാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവണം എന്ന് കാണിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. പിന്നാലെയാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിശദീകരണം.

നേരത്തെ, സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കർ അറസ്റ്റിലായതിന് പിന്നാലെ രവീന്ദ്രനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു.എന്നാൽ ഇതിനു പിന്നാലെ അദ്ദേഹം കോവിഡ് പോസിറ്റീവായി. പിന്നീട് കോവിഡ് മുക്തനായതോടെയാണ് ഇഡി വീണ്ടും നോട്ടീസ് നൽകിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP