Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൃദയത്തിന്റെ പമ്പിങ് ശേഷി താഴ്ന്നത് 15ശതമാനത്തിലേക്ക്; അപൂർവ ബൈപ്പാസ് ശസ്ത്രക്രിയയിലൂടെ പുതുജീവൻ നേടി അരൂർ സ്വദേശി ഹസ്സൻ; വിധേയനായത് 'ഹൈറിസ്‌ക്ക് ബൈപ്പാസ് സർജറിക്ക്

ഹൃദയത്തിന്റെ പമ്പിങ് ശേഷി താഴ്ന്നത് 15ശതമാനത്തിലേക്ക്; അപൂർവ ബൈപ്പാസ് ശസ്ത്രക്രിയയിലൂടെ പുതുജീവൻ നേടി അരൂർ സ്വദേശി ഹസ്സൻ; വിധേയനായത് 'ഹൈറിസ്‌ക്ക് ബൈപ്പാസ് സർജറിക്ക്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പമ്പിങ് ശേഷി പതിനഞ്ച് ശതമാനത്തിലേക്ക് താഴ്ന്ന് ഹൃദയത്തിന്റെ താളം തെറ്റി ഏറ്റവും അപകടകരമായ അവസ്ഥയിൽ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ച 50 കാരനായ രോഗിക്ക്  പുതുജീവൻ. ആലപ്പുഴ ജില്ലയിലെ അരൂർ സ്വദേശി ഹസ്സനെയാണ് ആസ്റ്റർ മെഡ്സിറ്റിയിലെ കൺസൾട്ടന്റ് കാർഡിയാക് തൊറാസിക് സർജൻ ഡോ. എം.കെ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ബൈപ്പാസ് ശസ്ത്രക്രിയയിലൂടെ ജീവൻ രക്ഷിച്ചത്.

പമ്പിങ് ശേഷി തീരെ കുറവും ഹൃദയധമനികളിൽ 4 ബ്ലോക്കുകളുമുണ്ടായിരുന്ന ഹസ്സൻ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇതിന് ബൈപ്പാസ് ശസ്ത്രക്രിയ അല്ലാതെ മറ്റ് പോംവഴികളില്ലെന്ന് പറഞ്ഞ ഡോക്ടർമാർ ഈയവസ്ഥയിൽ ശസ്ത്രക്രിയ ചെയ്യുന്നത് അപകടകരമാണെന്നും പറഞ്ഞ് കൈയൊഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഹസ്സൻ ആസ്റ്റർ മെഡ്സിറ്റിയിൽ എത്തുന്നത്.

ആൻജിയോഗ്രാം അടക്കമുള്ള വിശദമായ രോഗനിർണയ പരിശോധനകൾക്ക് ശേഷം ഹസ്സനെ 'ഹൈറിസ്‌ക്ക് ബൈപ്പാസ് സർജറിക്ക് വിധേയമാക്കുകയായിരുന്നു. ഹസ്സന് സൈലന്റ് ഹാർട്ട് അറ്റാക്ക് വന്നാണ് ഹൃദയത്തിന്റെ പമ്പിങ് ശേഷി സാധാരണ നിലയിലെ 60 ശതമാനത്തിൽ നിന്നും 15 ശതമാനമായി താഴ്ന്നതെന്ന് ഡോ. മൂസക്കുഞ്ഞി പറഞ്ഞു. ഇത് 12 ശതമാനത്തിനും താഴെ ആയിരുന്നെങ്കിൽ ജീവഹാനി വരെ സംഭവിക്കുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച ഹസ്സന്റെ പമ്പിങ് ശേഷി വരും മാസങ്ങളിൽ ഏറെ കൂടാൻ സാദ്ധ്യതയുണ്ടെന്നും ഡോക്ടർ വിശദീകരിച്ചു.

ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയുന്ന അവസ്ഥയുള്ളവരിൽ നെഞ്ചുവേദന, ശ്വാസതടസ്സം, കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥ, കാലുകളിലെ അസാധാരണമായ നീര് എന്നിവയാണ് രോഗലക്ഷണങ്ങൾ. ഭക്ഷണക്രമമില്ലായ്മ, ഹൃദയാഘാതം, സൈലന്റ് അറ്റാക്ക്, പ്രമേഹം, രക്താതിമർദ്ദം, പുകവലി എന്നീ കാരണങ്ങളാണ് ഹൃദയത്തിന്റെ പമ്പിങ്  ശേഷി കുറയാൻ ഇടയാക്കുന്നത്. എന്നാൽ, ഭൂരിഭാഗം രോഗികളിലും ഹാർട്ട് അറ്റാക്ക് മുഖേന ഹൃദയപേശികൾക്കുണ്ടാക്കുന്ന നാശമാണ് പ്രധാനകാരണം. ഇതുമൂലം രക്തചംക്രമണം കുറയുന്നതിനാൽ ഇത്തരം രോഗികളുടെ വൃക്ക, കരൾ, ശ്വാസകോശം, മസ്തിഷ്‌കം എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്.

ഇന്ത്യയിൽ ഏകദേശം ഒരു കോടിയിലധികം ജനങ്ങൾ ഗുരുതരമായ ഹൃദ്രോഗങ്ങളുമായി ജീവിക്കുന്നു. പൊതുവെ ഇത്തരക്കാരുടെ ആയുസ്സ് 3 മുതൽ 6 വരെ മാസക്കാലയളവ് മാത്രമാണെന്നും 80% പേരും ഇക്കാലയളവിനുള്ളിൽ മരണപ്പെടുന്ന ദുരനുഭവമാണുള്ളതെന്നും ഡോ. മൂസക്കുഞ്ഞി വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തിലാണ് ഹസ്സനിൽ നടത്തിയ ശസ്ത്രക്രിയയുടെ വിജയം സംതൃപ്തി പകരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP