Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മിനിമം ബസ് ചാർജ് പത്ത് രൂപയാക്കും; തുടർന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടം: കോവിഡ് കാലത്ത് മിനിമിമം ചാർജ് വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ

മിനിമം ബസ് ചാർജ് പത്ത് രൂപയാക്കും; തുടർന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടം: കോവിഡ് കാലത്ത് മിനിമിമം ചാർജ് വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി  ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് കാലത്ത് മിനിമം ബസ് ചാർജ് 10 രൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ ശുപാർശ. മിനിമം ചാർജ് പത്ത് രൂപയായി ഉയർത്തണമെന്നും തുടർന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടാമെന്നും അദ്ദേഹം ശുപാർശ ചെയ്തു. അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും.

ഇത് സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഈ ശുപാർശയനുസരിച്ച് കെഎസ്ആർടിസി സൂപ്പർ ക്ലാസ് സർവീസുകൾക്കു വരുത്തേണ്ട വർധന നിർദേശിക്കാൻ കോർപറേഷനോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ നിരക്ക് 50% ആക്കാനും ശുപാർശയുണ്ട്. പക്ഷേ, കോവിഡ് കാലത്ത് സ്‌കൂളും കോളജുമില്ലാത്തതിനാൽ ഇത് ആവശ്യമുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്.

അടച്ചിടൽ നിയന്ത്രണങ്ങളെത്തുടർന്ന് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാൽ ബസ്ചാർജ് താത്കാലികമായി ഉയർത്തിയിരുന്നു. എന്നാൽ, അടച്ചിടലിൽ ഇളവുവന്നതോടെ നിരക്ക് പഴയപടിയാക്കി. 15 ശതമാനം യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാനുള്ള അനുമതി നിഷേധിച്ചു. ഇതിനെതിരേ ബസ്സുടമകൾ ഹൈക്കോടതിയിൽ ഹർജി നൽകി. കോവിഡ് പശ്ചാത്തലത്തിൽ നിരക്ക്വർധന സംബന്ധിച്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനോട് കോടതി നിർദേശിച്ചിരുന്നു.

ചാർജ് വർധനയ്ക്ക് രണ്ട് രീതിയിലുള്ള ശുപാർശകൾ കമ്മിഷൻ റിപ്പോർട്ടിലുണ്ടായിരുന്നു. മിനിമം ടിക്കറ്റ് 12 രൂപയും കിലോമീറ്റർ നിരക്ക് 90 പൈസയുമാക്കുക. അല്ലെങ്കിൽ മിനിമം നിരക്ക് 10 ആക്കുക, കിലോമീറ്ററിന് 1.10 രൂപ ഈടാക്കുക.

വിദ്യാർത്ഥികളുടെ മിനിമംനിരക്ക് അഞ്ച് രൂപയാക്കാനും നിർദേശമുണ്ടായിരുന്നു. ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം വിദ്യാർത്ഥികളിൽനിന്ന് ഈടാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഏറെക്കാലമായി ഇത് ഈടാക്കിയിരുന്നില്ല. ബസ്സുടമകളുടെ പ്രധാന പരാതികളിലൊന്ന് ഇതായിരുന്നു. കോവിഡ് ബാധയെത്തുടർന്ന് യാത്രക്കാർ കുറഞ്ഞതും ഇന്ധനവില കൂടിയതുമാണ് നിരക്ക് വർധനയിലേക്കു നയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP