Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിന് മൂത്രം കൊണ്ട് പ്രതികാരം തീർത്ത് നേതാവ്; മൂത്രം കുപ്പിയിലാക്കി കൊണ്ടുവന്ന് ബസ് ഡ്രൈവറുടെ തലയിൽ തളിച്ചതായി പരാതി

ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിന് മൂത്രം കൊണ്ട് പ്രതികാരം തീർത്ത് നേതാവ്; മൂത്രം കുപ്പിയിലാക്കി കൊണ്ടുവന്ന് ബസ് ഡ്രൈവറുടെ തലയിൽ തളിച്ചതായി പരാതി

കൊച്ചി: ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിൽ പ്രകോപിതനായ ചുമട്ടുതൊഴിലാളി യൂണിയൻ നേതാവ് മൂത്രം കൊണ്ട് പ്രതികാരം ചെയ്തു ചുമട്ടുതൊഴിലാളി യൂണിയൻ നേതാവാണ് കഥയിലെ നായകൻ. ബസ് ഡ്രൈവറുടെ ദേഹത്താണ് ഇയാൾ മൂത്രം കൊണ്ട് അഭിഷേകം ചെയ്തത്. മൂത്രം കുപ്പിയിലാെഴിച്ച് കൊണ്ടുവന്ന് ബസ് ഡ്രൈവറുടെ തലയിൽ തളിക്കുകയായിരന്നു.

ഇതിൽ പ്രതിഷേധിച്ച് ഇന്നലെ എറണാകുളം-കോട്ടയം റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കി. രാവിലെ 7. 20 മുതൽ വൈകിട്ട് ഏഴ് വരെ 90 ഓളം ട്രിപ്പുകളാണ് മുടങ്ങിയത്. വൈറ്റില ഹബ്ബിലെത്തിയ യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ രാവിലെ 7.10 നായിരുന്നു സംഭവം. എറണാകുളം-കോട്ടയം റൂട്ടിലെ സെന്റ് ജോൺസ് ബസ് പാർക്കിങ് ഏരിയയിൽ നിന്ന് മുന്നോട്ടെടുത്തപ്പോൾ അടുത്തു നിന്ന ചുമട്ടുതൊഴിലാളി യൂണിയൻ നേതാവ് പൊന്നുരുന്നി സ്വദേശി ദിലീപിന്റെ ദേഹത്ത് ചെളിവെള്ളം തെറിച്ചു.

പ്രകോപിതനായ ദിലീപ് യാത്രക്കാരെ കയറ്റാനായി ബസ് ബേയിൽ നിറുത്തിയപ്പോൾ ഡ്രൈവറെ പുറത്തേക്ക് പിടിച്ചിറക്കി കുപ്പിയിൽ കൊണ്ടുവന്ന മൂത്രം തലവഴി ഒഴിച്ചെന്നാണ് പരാതി. ഡ്രൈവർ വൈക്കം സ്വദേശി ജിതിനും ദിലീപുമായി വാക്കേറ്റമായി. മറ്റ് ബസ് തൊഴിലാളികൾകൂടി എത്തിയതോടെ പ്രശ്‌നം രൂക്ഷമായി.

ഇരുവരും മരട് പൊലീസിൽ പരാതിയും നൽകി. പരാതി നൽകിയശേഷവും ദിലീപ് ഭീഷണി ആവർത്തിച്ചെന്ന് ആരോപിച്ച് എറണാകുളം-കോട്ടയം റൂട്ടിലോടുന്ന ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. രാത്രി ഏഴോടെയാണ് പണിമുടക്ക് പിൻവലിച്ചത്. പൊതുസ്ഥലത്ത് മാലിന്യം തളിക്കൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ദിലീപിനെതിരെ മരട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP