Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ ഉത്തരവ് ഇറക്കുന്നതുവരെ സ്വകാര്യ ബസുകളിൽ കൂടിയ നിരക്ക് ഈടാക്കരുതെന്ന് ഗതാഗതമന്ത്രി; ബസ് ചാർജ്ജ് കുറച്ച സർക്കാർ ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ലന്നും എകെ ശശീന്ദ്രൻ

പുതിയ ഉത്തരവ് ഇറക്കുന്നതുവരെ സ്വകാര്യ ബസുകളിൽ കൂടിയ നിരക്ക് ഈടാക്കരുതെന്ന് ഗതാഗതമന്ത്രി; ബസ് ചാർജ്ജ് കുറച്ച സർക്കാർ ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ലന്നും എകെ ശശീന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ഉത്തരവ് കോടതി റദ്ദാക്കാത്ത പശ്ചാത്തലത്തിൽ പുതിയ ഉത്തരവ് ഇറക്കുന്നതുവരെ സ്വകാര്യ ബസുകളിൽ കൂടിയ നിരക്ക് ഈടാക്കരുതെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. സർക്കാർ ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ല. ഉത്തരവിന് താൽക്കാലിക സ്റ്റേ മാത്രമാണ് നൽകിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 50 ശതമാനം യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന സമയത്താണ് ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള ആനുകൂല്യം നൽകിയത്. മുഴുവൻ യാത്രക്കാർക്കും അനുമതി നൽകിയ സാഹചര്യത്തിൽ ബസ് ചാർജ് കൂട്ടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ബസ് ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിൽ പറഞ്ഞത് ബസ് ചാർജ് വർധനയെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്നാണ്. എന്നാൽ കോവിഡ് ഘട്ടത്തിൽ ചാർജ് വർധനയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുന്ന പശ്ചാത്തലത്തിൽ ചാർജ് വർധന പിൻവലിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചിരുന്നു. നികുതി പൂർണമായും ഒഴിവാക്കി ടിക്കറ്റ് നിരക്ക് 50 ശതമാനം കൂട്ടുകയായിരുന്നു. എന്നാൽ അന്തർ സംസ്ഥാന ബസ് സർവീസ് പുനരാരംഭിച്ചതോടെ നിരക്ക് വർധന പിൻവലിച്ചിരുന്നു. ബസിൽ എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്തിയുള്ള യാത്രയ്ക്കും സർക്കാർ അനുമതി നൽകിയിരുന്നു.

കൂട്ടിയ ബസ് ചാർജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. സ്വകാര്യ ബസ് ഉടമകളുടെ ഹർജിയിലാണ് കോടതി നടപടി. സ്വകാര്യ ബസ്സുകൾക്കും കെഎസ്ആർടിസിക്കും അധിക നിരക്ക് ഈടാക്കാമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ലോക്ക്ഡൗൺ കാലാവധി അവസാനിക്കുന്നതുവരെ ഉയർന്ന നിരക്ക് തുടരാം. സാമൂഹിക അകലം പാലിച്ചുകൊണ്ട് ബസ്സിൽ യാത്രക്കാരെ കൊണ്ടുപോവണമെന്നും കോടതി നിർദ്ദേശിച്ചു. നിരക്ക് വർധന സംബന്ധിച്ച് പുതിയ റിപ്പോർട്ട് നാലാഴ്ചയ്ക്കകം ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതിയിൽ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഹൈക്കോടതിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP