Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ്‌നാട്ടിലേക്ക് കടന്ന് വിൽപന നടത്താൻ ലക്ഷ്യമിട്ട് തീരദേശ ഹൈവേ വഴി യാത്ര; പൊന്നാനിയിൽ വച്ച് പൊലീസ് കുരുക്കിൽ പെട്ടു; കാലടിയിൽ നിന്ന് ലോറി കടത്തി കൊണ്ടുപോയ അന്തർസംസ്ഥാന മോഷ്ടാവ് വലയിൽ

തമിഴ്‌നാട്ടിലേക്ക് കടന്ന് വിൽപന നടത്താൻ ലക്ഷ്യമിട്ട് തീരദേശ ഹൈവേ വഴി യാത്ര; പൊന്നാനിയിൽ വച്ച് പൊലീസ് കുരുക്കിൽ പെട്ടു; കാലടിയിൽ നിന്ന് ലോറി കടത്തി കൊണ്ടുപോയ അന്തർസംസ്ഥാന മോഷ്ടാവ് വലയിൽ

പ്രകാശ് ചന്ദ്രശേഖർ

കാലടി : കാലടി പഞ്ചായത്ത് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ലോറി ഈ മാസം 4 ന് വെളുപ്പിന് 3 മണിക്ക് കടത്തിക്കൊണ്ടുപോയ തമിഴ്‌നാട് സ്വദേശി പൊന്നാനിയിൽ പൊലീസ് പിടിയിലായി. കാലടി എസ്‌ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിൻതുടർന്നെത്തി മോഷ്ടാവിനെ വലയിലാക്കിയത്.തമിഴ്‌നാട് കടലൂർ ജില്ലയിൽ നന്ദംപാട്ട് ഗ്രാമത്തിൽ പള്ളത്ത് തെരുവിൽ അയ്യർ വീട്ടിൽ ഗുണ മകൻ 24 വയസുള്ള ഗോവിന്ദ രാജ് ആണ് അറസ്റ്റിലായത് .

വാഹനം തമിഴ്‌നാട്ടിൽ കൊണ്ടുപോയി വിൽപന നടത്തുന്നതിനായി പോകുന്നതിനിടയിലാണ് പൊന്നാനിയിൽ വച്ച് പൊലീസ് കുരുക്കിയത്.പാലിയേക്കര ടോൾ പ്ലാസയും നാഷണൽ ഹൈവേയിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലും പെടാതിരിക്കാൻ തീരദേശ ഹൈവേ വഴിയായിരുന്നു ഗോവിന്ദ രാജ് തമിഴ് നാട്ടിലേക്ക് കടക്കുവാൻ ശ്രമിച്ചത്.

ഇയാൾ കാലടി പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച സെപ്റ്റിക് ടാങ്ക് - ടോയ് ലറ്റ് ക്ലിനിങ്ങ് ജോലി ചെയ്തു വരികയായിരുന്നു.കാലടി ബസ് സ്റ്റാന്റ് പഞ്ചായത്ത് ഗ്രൗണ്ട്, പെരുമ്പാവൂർ പിപി റോഡ്, പാത്തിപ്പാലം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ ഉൾപ്പെട്ട സംഘത്തിന്റെ പ്രവർത്തനം. ഇവർ താമസിക്കുന്നതിനായി വാടകയ്ക്ക് പ്രത്യേകം വീടോ ഹോട്ടലോ എടുക്കാറില്ല. കടവരാന്തയിലും പഞ്ചായത്ത് പുതിയതായി പണി കഴിപ്പിച്ച മത്സ്യ മാർക്കറ്റുമാണ് ഇവരുടെ വിഹാരകേന്ദ്രം.

പഞ്ചായത്ത് പുതിയതായി പണി കഴിപ്പിച്ച മത്സ്യ മാർക്കറ്റ് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്ന ആരോപണം ശരിവക്കുന്നതാണ് ഇപ്പോഴത്തെ ലോറി മോഷണത്തോടെ വ്യക്തമാവുന്നത്.മത്സ്യ മാർക്കറ്റ് ഉദ്്ഘാടനം ചെയ്ത് രണ്ടു വർഷമായിട്ടും അവിടെ പ്രവർത്തനം തുടങ്ങിയിട്ടില്ല രാത്രിസമയങ്ങളിൽ ചീട്ടുകളി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമായി മാറിയിരിക്കുകയാണ് മത്സ്യ മാർക്കറ്റ് .അന്വേഷണ സംഘത്തിൽ കാലടി പൊലീസ് സബ് ഇൻസ്‌പെക്ടർ എം വിഅനൂപിന് പുറമെ സ്സിപിഒമാരായശ്രീകുമാർ , ഇക്‌ബാൽ, അബ്ദുൾ സത്താർ ,അനിൽ എന്നിവരുമുണ്ടായിരുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP